Home Cameras നിക്കോണ്‍ z50 വിപണയിലേക്ക്, കരുതിവെച്ചിരിക്കുന്നത് പുതിയ മാജിക്ക്

നിക്കോണ്‍ z50 വിപണയിലേക്ക്, കരുതിവെച്ചിരിക്കുന്നത് പുതിയ മാജിക്ക്

2118
0
Google search engine

ഡിജിറ്റല്‍ ടെക്‌നോളജയില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് ഓരോ ക്യാമറ കമ്പനിയും. നിക്കോണ്‍ അതില്‍ നിന്നും തെല്ലും പിന്നിലേക്ക് പോവുന്നുമില്ല. 20 എംപി മിറര്‍ലെസ് ക്യാമറയുമായി ഇസഡ് ലെന്‍സ് മൗണ്ടില്‍ നിക്കോണ്‍ അവതരിപ്പിക്കുന്ന ക്യാമറയാണ് Z50. അമച്വര്‍മാരെ ലക്ഷ്യമിട്ടാണ് ഈ ക്യാമറയുടെ വരവെന്നു ചുരുക്കം. അതു കൊണ്ടു തന്നേ ട്വിന്‍ കണ്‍ട്രോള്‍ ഡയല്‍ പോലെയുള്ള ഇന്റര്‍ഫേസ് ഇതില്‍ കാണാം. 11 എഫ്പിഎസ് തുടര്‍ച്ചയായി ചിത്രങ്ങളെടുക്കാം.

4കെ വീഡിയോ എടുക്കാം കൂടാതെ ക്രിയേറ്റീവ് പിക്ചര്‍ കണ്‍ട്രോള്‍ എഫ്ക്ടസും നല്‍കിയിരിക്കുന്നു. കരുതി വെച്ചിരിക്കുന്ന മാജിക്ക് എന്നു പറയുന്നത്, വിസ്താരമേറിയ z ലെന്‍സ് മൗണ്ടിനോട് ചേര്‍ത്ത് ഇതാദ്യമായി നിക്കോണ്‍ എപിഎസ്-സി സെന്‍സര്‍ ഉപയോഗിക്കുന്നുവെന്നതാണ്. ഇത് അണ്‍സ്‌റ്റെബിലൈസ്ഡ് ആണെന്നൊരു പ്രശ്‌നമുണ്ടെങ്കിലും ചിത്ത്രിത്തിന്റെ സ്റ്റില്‍/ വീഡിയോ ഇമേജ് നിലാവരത്തെയോ പെര്‍ഫോമന്‍സിനെയോ ഇതു തെല്ലും ബാധിക്കുന്നുമില്ല.

പുതിയ തലമുറയിലുള്ള ഫോട്ടോഗ്രാഫി പ്രിയരായവരെയാണ് ഈ ക്യാമറയിലൂടെ നിക്കോണ്‍ ഉദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ അവര്‍ക്ക് ആവശ്യമുള്ളതൊക്കെയും നിക്കോണ്‍ ഇതില്‍ നല്‍കിയിരിക്കുന്നു. ഭാരക്കുറവേറിയ ചെറിയ ക്യാമറ എന്ന തത്വത്തിലൂന്നിയാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ലൈവ് വ്യൂ ഓപ്ഷനുകള്‍ എല്ലാം തന്നെ ടച്ച് സ്‌ക്രീനില്‍ ഒരുക്കിയിരിക്കുന്നു. പിന്നിലുള്ള ടച്ച് സ്‌ക്രീന്‍ തിരിക്കാനും മറിക്കാനുമൊക്കെ കഴിയും. ബ്ലൂടൂത്ത് ഇനേബിള്‍ഡ് ആണ്. വൈഫൈ പ്രയോഗിക്കാം. സ്‌നാപ്ബ്രിഡ്ജ് ആപ്പ് മുഖേന റിമോട്ട് കണ്‍ട്രോളിലും പ്രവര്‍ത്തിപ്പിക്കാം. അടുത്ത മാസം മുതല്‍ വിപണിയിലെത്തുന്ന ഈ ക്യാമറയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ ലക്കം ഫോട്ടോവൈഡ് മാസികയില്‍ വായിക്കാം. ഇതിനു ബോഡിക്ക് മാത്രമായി 860 ഡോളറാണ് വില. 16-50 എംഎം സൂം ലെന്‍സ് സഹിതമാണെങ്കില്‍ 1000 ഡോളര്‍ നല്‍കേണ്ടി വരും. എഫ്റ്റി ഇസഡ് മൗണ്ട് അഡാപ്റ്റര്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതു നില്‍മ്മിച്ചിരിക്കുന്നത്. എഫ് മൗണ്ട് ഡിഎസ്എല്‍ആര്‍ ലെന്‍സുകള്‍ ഇതു മുഖേന ഉപയോഗിക്കാം. എന്നാല്‍ ഈ അഡാപ്റ്റര്‍ നിക്കോണ്‍ z50 ന്റെ കൂടി ലഭ്യമാക്കാനുള്ള പദ്ധതി കമ്പനിക്കില്ല താനും. 

ഈ ക്യാമറയോടൊപ്പം രണ്ടു ലെന്‍സുകളും നിക്കോണ്‍ പുറത്തിറക്കിയിട്ടുണ്ട്. 16-50 എഫ്3.5-6.3 സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സും 50-250 എംഎം എഫ്4.5-6.3 ടെലിഫോട്ടോ സൂം ലെന്‍സുമാണത്. രണ്ടും ബില്‍ട്ട് ഇന്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയതാണ്. നിക്കോണിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വൈബ്രേഷന്‍ റിഡക്ഷനോടു കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here