കാനോണ്‍ 70-200 എംഎം എഫ്2.8 ലെന്‍സില്‍ ഇന്റേണല്‍ സൂം ഇല്ല!

0
617

കാനോണ്‍ ഈ വര്‍ഷം പുറത്തിറക്കുമെന്നു പ്രഖ്യാപിച്ച മൂന്നു ലെന്‍സുകളില്‍ ഒന്നാണ് ആര്‍എഫ് എല്‍ എഫ്2.8 ട്രിനിറ്റി (70-200 എംഎം). ഇതില്‍ ഇന്റേണല്‍ സൂം ഇല്ലെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതു സംബന്ധിച്ച ചെറിയൊരു വീഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം കാനോണ്‍ കൊറിയ പുറത്തു വിട്ടിരുന്നു. എന്നാല്‍ മറ്റു രണ്ടു ലെന്‍സുകളുടെ കാര്യത്തില്‍ ഇന്റേണല്‍ സൂം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. ഇന്റേണല്‍ സൂം ഇല്ലാതെ എങ്ങനെയാണ് ഇതു പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമല്ല. ഇമേജ് സ്റ്റെബിലൈസേഷന്‍ ഉണ്ടാവുമെന്നു വ്യക്തമാണ്. ഇന്റേണല്‍ സൂം ഒഴിവാക്കുന്നതു കൊണ്ട് സ്റ്റീപ്പ് മോട്ടോറിന്റെ പ്രവര്‍ത്തനം കുറയ്ക്കാനാകുമെന്നതും ഇതു വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ നിശബ്ദമായ പ്രവര്‍ത്തനത്തിനു നിദാനമാകുമെന്നുമാണ് കണക്കുകൂട്ടല്‍. ഇതാദ്യമായാണ് കാനോണ്‍ ഇന്റേണല്‍ സൂം ഇല്ലാതെ ഒരു ടെലിഫോട്ടോ ലെന്‍സ് പുറത്തിറക്കാനൊരുങ്ങുന്നത്. RF 15-35mm F2.8 L IS USM, RF 24-70mm F2.8 L IS USM, RF 70-200mm F2.8 L IS USM എന്നിവയാണ് ഈ വര്‍ഷം കാനോണിന്റേതായി പുറത്തു വരാനിരിക്കുന്ന ലെന്‍സുകള്‍.

ഇതില്‍ 70-200mm F2.8 L IS USM ടെലി ലെന്‍സിനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ കാത്തിരിക്കുന്നത്. ഇതിന്റെ വിലയോ, എന്നു വിപണിയിലെത്തുമെന്നോ കാര്യം അവ്യക്തമായി തന്നെ തുടരുകയാണ്. 2020-ല്‍ ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്‌സ് മാമാങ്കത്തോടനുബന്ധിച്ചാവാം ഒരു പക്ഷേ കാനോണ്‍ ഈ ലെന്‍സിനെ വിപണയിലെത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here