Home ARTICLES ഫോക്കല്‍ ലങ്തിന്റെ സ്വാധീനം ലെന്‍സുകളില്‍

ഫോക്കല്‍ ലങ്തിന്റെ സ്വാധീനം ലെന്‍സുകളില്‍

1275
0
Google search engine

ലെന്‍സുകളുടെ തകരാറുകള്‍ മൂലവും ലെന്‍സ് ഉപയോഗിക്കുന്നതിലെ തെറ്റുകള്‍ മൂലവും ഫോട്ടോകള്‍ക്കുണ്ടാകുന്ന വൈകല്യങ്ങളില്‍, ഇമേജ് ബ്ലറിങ് (മങ്ങല്‍), കോണ്‍ട്രാസ്റ്റ് കുറയല്‍, കളറുകള്‍ തമ്മില്‍ ചേര്‍ച്ചയില്ലായ്മ (ക്രോമാറ്റിക് അബറേഷന്‍), ഫോട്ടോയുടെ വക്കുഭാഗങ്ങള്‍ ഉരുണ്ടുപോകല്‍ (വിഗ്നെറ്റിങ്), ദൃശ്യത്തിന് രൂപമാറ്റം (ഡിസ്റ്റോര്‍ഷന്‍) തുടങ്ങിയവ അനുഭവപ്പെടുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ മിക്കവാറും എല്ലാ ലെന്‍സുകള്‍ക്കും ഉണ്ടാകാം. ഒരു ലെന്‍സിന്, മറ്റൊരു ലെന്‍സിനെക്കാള്‍ ഒപ്റ്റിക്കല്‍ ക്വാളിറ്റി കുറവാണെന്നു പറയുന്നത് മേല്‍പ്പറഞ്ഞ ‘ആര്‍ട്ടിഫാക്റ്റു’കളില്‍ പലതു പ്രത്യക്ഷപ്പെടുന്നതു കൊണ്ടായിരിക്കും. ഇത്തരം വൈകല്യങ്ങളില്‍ ചിലതൊക്കെ നിസാരവും, ചിലത് ഗുരുതരവുമായിരിക്കും. ഫോട്ടോകളുടെ ക്വാളിറ്റി നിര്‍ണയിക്കുന്നതില്‍, ലെന്‍സിലെ എലിമെന്റുകളുടെ എണ്ണം, ക്രമീകരണം തുടങ്ങിയവ സ്വാധീനം ചെലുത്തും. 

ലെന്‍സിലെ ഫോക്കല്‍ ലെംഗ്തിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എങ്കിലും ഒരു ഓര്‍മ്മപുതുക്കല്‍ എന്ന നിലയില്‍ ഇക്കാര്യമൊന്ന് മനസ്സില്‍ വച്ചോളൂ. ലെന്‍സിന്റെ സെന്ററും അതിന്റെ ഫോക്കസും തമ്മിലുള്ള അകലം/ദൂരമാണ് ഫോക്കല്‍ ലെങ്ത്, അഥവാ ഡിസ്റ്റന്‍സ്. ഫോക്കസ് എന്നു പറയുന്നത് ഫോട്ടോ എടുക്കപ്പെടുന്ന വസ്തുവിന്റെയോ ആളിന്റെയോ ഇമേജ് വളരെ വ്യക്തമായി ഫോട്ടോയില്‍ കാണുന്നതിന്, വസ്തു/ആള്‍ സ്ഥിതി ചെയ്യുന്ന പോയിന്റാണ്. ഫോട്ടോഗ്രാഫിയില്‍ ഫോക്കല്‍ ലെങ്ത് സുപ്രധാനമാണ്. ഇമേജ് സുവ്യക്തമാക്കാന്‍ ഫോക്കല്‍ ലെങ്തില്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത് അതിന്റെ വീക്ഷണകോണ്‍ (ആംഗിള്‍ ഓഫ് വ്യൂ) നിര്‍ണയിക്കുന്നു. കൂടാതെ, ഫോട്ടോയെടുക്കപ്പെടുന്ന സബ്ജക്ട് എത്രമാത്രം വലുതായി (മാഗ്നിഫൈഡ്) കാണപ്പെടുമെന്നും ഇതു നിര്‍ണയിക്കുന്നു. വൈഡ് ആംഗിള്‍ ലെന്‍സുകള്‍ക്ക് കുറഞ്ഞ ഫോക്കല്‍ ലെങ്തും, ടെലി ഫോട്ടോ ലെന്‍സുകള്‍ക്ക് കൂടിയ ഫോക്കല്‍ ലെങ്തുമാണ് ഉള്ളത്. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഇക്കാര്യത്തിനു കൂടുതല്‍ പ്രാധാന്യമാണുള്ളത്. മാഗ്നിഫിക്കേഷനും ആംഗിള്‍ ഓഫ് വ്യൂം കാര്യമായി മനസിലാക്കിയാല്‍ തന്നെ ഫോക്കല്‍ ലെംഗ്തിനനുസരിച്ച് മികച്ച ചിത്രങ്ങളെടുക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here