സിനിമാട്ടോഗ്രാഫിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ Irix 45mm T1.5 Lens

0
942

സിനി ലെന്‍സ് നിര്‍മ്മാതാക്കളായ ഐറിക്‌സ് 45എംഎം ടി1.5 ലെന്‍സ് വിപണിയിലെത്തിക്കുന്നു. ഐറിക്‌സിന്റെ ഫുള്‍ഫ്രെയിം സിനിമ ലെന്‍സാണിത്. 8കെ റെസല്യൂഷന്‍ വീഡിയോ ചിത്രീകരണത്തിനു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ഫുള്‍ഫ്രെയിം ലെന്‍സ് കൂടിയാണിത്. ഒമ്പത് ഗ്രൂപ്പുകളിലായി 11 എലമെന്റുകളാണ് ഇതിലുള്ളത്. ഉയര്‍ന്ന റിഫ്രാക്ഷന്‍ ഗ്ലാസുകളിലാണ് ഇതിന്റെ നാലു എലമെന്റുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഒരെണ്ണം എക്‌സ്ട്രാ ലോ ഡിസ്‌പേഴ്‌സിയന്‍ ലെന്‍സും മറ്റൊന്ന് ആസ്ഫറിക്കല്‍ ലെന്‍സുമാണ്. അള്‍ട്രാ ലോ 0.5 ശതമാനം ഡിസ്റ്റോര്‍ഷന്‍ മാത്രമാണ് ഇതില്‍ നിന്നും സംഭവിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ടി1.5 മുതല്‍ ടി22 വരെയുള്ള ഒമ്പത് ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം ഫോക്കസിന് ഒരിടത്തും പ്രശ്‌നം സൃഷ്ടിക്കുന്നില്ല. ഭാവിയില്‍ ഇറക്കിയേക്കാവുന്ന ആക്‌സസ്സറീസ് ഘടിപ്പിക്കാന്‍ വേണ്ടി 86എംഎം ബില്‍ട്ട് ഇന്‍ ഫില്‍ട്ടര്‍ ത്രെഡ്, റിവേഴ്‌സബിള്‍ ലെന്‍സ് ഹുഡ് എന്നിവയും ഇതില്‍ കാണാനാവും. കാനോണ്‍ ഇഎഫ്, സോണി ഇ, എംഎഫ്റ്റി, ആരി പിഎല്‍ മൗണ്ടുകളില്‍ ഈ ലെന്‍സ് ഉപയോഗിക്കാനാവും. വിലയും വിപണി പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നു കമ്പനി പറയുന്നു. 1.1 കിലോയാണ് ലെന്‍സിന്റെ ഭാരം. 

മറ്റു സവിശേഷതകള്‍ ഇവയൊക്കെയാണ്.

 • Mid-range focal length with field of view 51,4°
 • Suitable for shooting with Ultra HD 8K resolution cameras
 • High-quality optical elements – 11 elements in 9 groups. HR, XLD, ASP produced inJapan
 • High maximum transmittance value of T1.5 up to T22
 • Standardized 0.8 Pitch Mod Cine Gears
 • Very low distortion -0.5%
 • Sealed construction prepared for all weather conditions
 • Compatibility with standard follow-focus systems and lens control motors
 • Front filter thread size 86 x 1.0 mm
 • Standard 95mm front diameter for cine accessories
 • Equipped with a support foot
 • Irix Magnetic Mount System
 • Focus scale available in metric or imperial units
 • Laser engraved markings filled with UV paint
 • Durable magnesium-aluminum alloy

LEAVE A REPLY

Please enter your comment!
Please enter your name here