ഈ ഹാര്‍ഡ് ഡിസ്‌ക്കിന്റെ റൈറ്റിങ് സ്പീഡ് സെക്കന്‍ഡില്‍ 1055 എംബി

0
1049

കംപ്യൂട്ടര്‍ ആക്സ്സസ്സറി നിര്‍മ്മാതാക്കളായ കാള്‍ഡിജിറ്റ് ടഫ് നാനോ സീരിസില്‍ എക്‌സ്‌റ്റേണല്‍ യുഎസ്ബി-സി എസ്എസ്ഡി, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്ക് പുറത്തിറക്കുന്നു.

സോളിഡ് സ്റ്റേറ്റ് ഡിസ്‌ക്ക് രൂപത്തില്‍ നാനോ ടെക്‌നോളജിയില്‍ നിര്‍മ്മിക്കുന്ന ഈ ഹാര്‍ഡ് ഡിസ്‌ക്ക് ഇപ്പോള്‍ വ്യാപകമായി ഇലക്ട്രോണിക്ക് ഗാഡ് ജെറ്റുകളില്‍ ഉപയോഗിക്കുന്നുണ്ട്. മൈനസ് 30 ഡിഗ്രിയില്‍ വെള്ളത്തില്‍ കിടന്നാലും കുഴപ്പമില്ലാത്ത ഈ ഹാര്‍ഡ് ഡിസ്‌ക്ക് ഡസ്റ്റ്, ഷോക്ക് റെസിസ്റ്റന്‍സ് ആണ്.

സെക്കന്‍ഡില്‍ 1055 എംബി-യാണ് റീഡിങ് സ്പീഡ്. 900 എംബി റൈറ്റിങ് സ്പീഡും ലഭിക്കും. 4കെ വീഡിയോ പകര്‍ത്താന്‍ ഇതു സൂപ്പറാണ്. കൊണ്ടു നടക്കാനും എളുപ്പം. വീഡിയോഗ്രാഫേഴ്‌സിനും എഡിറ്റിങ്ങ് രംഗത്തുള്ളവര്‍ക്കും ഏറെ ഗുണപ്രദം. വിന്‍ഡോസ്, ലിനക്‌സ്, ഐപാഡ്, ക്രോം എന്നീ ഒഎസുകളില്‍ പ്രവര്‍ത്തിക്കും. 74 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. നാലു നിറങ്ങളില്‍ ലഭിക്കും. 512 ജിബിക്ക് 150 ഡോളറാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here