Home ARTICLES കാനോണ്‍ ഐറിസ്റ്റ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു, കരുതിയിരിക്കുക !

കാനോണ്‍ ഐറിസ്റ്റ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു, കരുതിയിരിക്കുക !

2026
0
Google search engine

കാനോണ്‍ ഉപയോക്താക്കള്‍ക്കായി കാനോണ്‍ ആരംഭിച്ച ഐറിസ്റ്റ ക്ലൗഡ് സ്‌റ്റോറേജ് സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ക്ലൗഡ് ബേസ്ഡ് ഫോട്ടോ സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമാണിത്. 2020 ജനുവരി 31-നു ശേഷം ഐറിസ്റ്റ ഉണ്ടാവുകയില്ല.

ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനും പ്രിന്റു ചെയ്യാനുമുള്ള സൗകര്യം കണക്കിലെടുത്ത് 2014-ലാണ് കാനോണ്‍ ഐറിസ്റ്റ ഓണ്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ബ്രൗസറുകള്‍ക്കു പുറമേ ആന്‍ഡ്രോയിഡും ഐഒഎസ് ആപ്പിലും ഇതു ലഭിച്ചിരുന്നു.

ഐറിസ്റ്റയുടെ ഹോംപേജിലെ ഷട്ട്ഡൗണ്‍ സന്ദേശം ഇപ്രകാരമാണ്:

ദുഃഖകരമെന്നു പറയട്ടെ, 2020 ജനുവരി 31 ന് ഐറിസ്റ്റ അടയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സേവനം അവസാനിക്കുന്നതുവരെ നിങ്ങളുടെ ഫോട്ടോകളിലേക്ക് ആക്‌സസ് ചെയ്യുന്നത് തുടരാം. ഈ തീയതിക്ക് മുമ്പായി അവ ഡൗണ്‍ലോഡ് ചെയ്യുക.

2020 ജനുവരി 31 ന് ശേഷം എല്ലാ ഫോട്ടോകളും വ്യക്തിഗത ഡാറ്റയും അതിന്റെ സെര്‍വറുകളില്‍ നിന്ന് നീക്കംചെയ്യുമെന്ന് കാനോണ്‍ പറയുന്നു. ഐറിസ്റ്റയില്‍ ഹോസ്റ്റുചെയ്തിരിക്കുന്ന എല്ലാ ഫോട്ടോകളും ഐറിസ്റ്റ ഹോംപേജിലെ ‘നിങ്ങളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡുചെയ്യുക’ ലിങ്ക് ഉപയോഗിച്ച് സമയത്തിന് മുമ്പേ ഡൗണ്‍ലോഡുചെയ്യാനാകും. നിങ്ങളുടെ ഫോട്ടോകള്‍ ഒരു സിപ്പ് ഫോള്‍ഡറിലേക്ക് കംപ്രസ്സുചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡു ചെയ്യും. പക്ഷേ, ടാഗുകള്‍, ഫോട്ടോ റേറ്റിംഗുകള്‍, ക്യാപ്ഷനുകള്‍, ആല്‍ബങ്ങള്‍ എന്നിവ പോലുള്ള ഓര്‍ഗനൈസേഷന്‍ രീതികള്‍ ഡൗണ്‍ലോഡിനൊപ്പം ഉള്‍പ്പെടുത്തുകയില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here