ഐപാഡ് പ്രോ ഇനിയൊഒരു ‘ഫുള്‍’ ലാപ്‌ടോപ്പാക്കാം, വേണം ഡോബോക്‌സ് പ്രോ

0
1055

ആപ്പിളിന്റെ ഐപാഡ് പ്രോയെ ഒരു ‘ഫുള്‍’ ലാപ്‌ടോപ്പാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആക്‌സസ്സറിയായ ഡോബോക്‌സ് പ്രോ കൂടുതല്‍ വികസനത്തിനു ലക്ഷ്യമിടുന്നു. കീബോര്‍ഡിനും ട്രാക്ക്പാഡിനുമൊപ്പം പോര്‍ട്ടുകളുടെ ഒരു നിര ഡൊബോക്‌സ് പ്രോയില്‍ ഉള്‍ക്കൊള്ളുന്നു, ഇത് ഐപാഡ് പ്രോ ഉടമകളെ ഇഥര്‍നെറ്റ്, എച്ച്ഡിഎംഐ, യുഎസ്ബിഎ ആക്‌സസറികളും മറ്റും ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്നു.

വിപണിയിലെ ഏറ്റവും ജനപ്രിയമായ ടാബ്‌ലെറ്റുകളില്‍ ഒന്നാണ് ഐപാഡ് പ്രോ. ഉപയോക്താക്കള്‍ക്ക് ശക്തമായ ഹാര്‍ഡ്‌വെയര്‍ സംയോജിപ്പിച്ച് ഉയര്‍ന്ന നിലവാരമുള്ള വലിയ ഡിസ്‌പ്ലേയും ക്രിയേറ്റീവുകള്‍ക്കായി മികച്ച മൊബൈല്‍ അപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ഉല്‍പ്പന്നം സ്വാഭാവികമായും ടാബ്‌ലെറ്റുകളുടേതായ ചില നിയന്ത്രണങ്ങളുമായാണ് പുറത്തു വന്നത്. എന്നിരുന്നാലും, ടാബ്‌ലെറ്റിന് പുറമേ ഒരു ലാപ്‌ടോപ്പ് ആയി മാറ്റാന്‍ ഇതിനു സൗകര്യമൊരുക്കി, ഈ പ്രശ്‌നത്തെ അതിജീവിക്കുകയായിരുന്നു ഡോബോക്‌സ് പ്രോ.

കീബോര്‍ഡുകളുള്ള ടാബ്‌ലെറ്റ് ഡോക്കുകള്‍ ഒരു പുതിയ ആശയമല്ലെങ്കിലും, അവ സാധാരണയായി കീബോര്‍ഡ് പ്രവര്‍ത്തനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലാപ്‌ടോപ്പിന്റെ കഴ്‌സറിന് സമാനമല്ലെങ്കിലും ഐപാഡിന്റെ പോയിന്റര്‍ ഒരു ട്രാക്ക്പാഡിലേക്ക് മാറ്റി ഡൊബോക്‌സ് പ്രോ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

ഐപാഡ് പ്രോ 11 ന്റെ 7812 എംഎഎച്ച് ബാറ്ററിയുടെ ഇരട്ടിയിലധികം ശേഷിയുള്ള ബില്‍റ്റ്ഇന്‍ 16,000 എംഎഎച്ച് ബാറ്ററിയാണ് ഡോബോക്‌സ് പ്രോയുടെ സവിശേഷത, കൂടാതെ കീബോര്‍ഡിന് ബാക്ക്‌ലൈറ്റും 2 ടിബി വരെ ശേഷിയുള്ള എം 2 സാറ്റ സ്‌റ്റോറേജിനുള്ള പിന്തുണയും നല്‍കുന്നു. ഏറ്റവും പുതിയ ഐപാഡ് പ്രോ മോഡലുകളില്‍ കാണുന്ന യുഎസ്ബിസി പോര്‍ട്ടും ഐപാഡ് പഴയ മോഡലുകളിലെ കണക്റ്ററുമായും ലാപ്‌ടോപ്പ് ബേസ് ബന്ധിപ്പിക്കാന്‍ കഴിയും. ഡോബോക്‌സ് പ്രോ ആദ്യകാല യൂണിറ്റുകള്‍ 2020 ഏപ്രിലില്‍ ഷിപ്പിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here