Home ARTICLES ഫോട്ടോവൈഡ് 248-ാം (നവംബര്‍ ) ലക്കം വിപണിയില്‍

ഫോട്ടോവൈഡ് 248-ാം (നവംബര്‍ ) ലക്കം വിപണിയില്‍

1796
0
Google search engine

ഫോട്ടോവൈഡ് മാസികയുടെ നവംബര്‍ (248) ലക്കം വിപണിയില്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം നേടിയ ചിത്രം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായെത്തിയ ചിത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെഡിങ് ആല്‍ബത്തിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ച് ഡിജി ആല്‍ബി ജൂണിയറിന്റെ ചിത്രങ്ങള്‍ ആസ്പദമാക്കി സജി എണ്ണയ്ക്കാട് എഴുതുന്നു. ഒപ്പം നിരവധി പുതിയ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നിക്കോണിന്റെ ആദ്യത്തെ എപിഎസ്-സി ഫോര്‍മാറ്റ് മിറര്‍ലെസ് ക്യാമറയായ ഇസഡ്50-യെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഈ ലക്കം ചേര്‍ത്തിരിക്കുന്നു. കാനോണ്‍ എം6 മാര്‍ക്ക് 2, സോണി എ6400, ഫ്യുജി എക്‌സ്-ടി30 എന്നീ ക്യാമറകളുമായി നിക്കോണിന്റെ ക്യാമറയുടെ കംപാരിസണെക്കുറിച്ചും ഈ ലക്കം വായിക്കാം. കാനോണ്‍ വീണ്ടും ഡിഎസ്എല്‍ആര്‍ പുറത്തിറക്കുന്നുവെന്നതാണ് വലിയ വാര്‍ത്തയായി ഈ ലക്കത്തില്‍ ഇടം നേടിയിരിക്കുന്നത്. 1ഡിഎക്‌സ് മാര്‍ക്ക് 3-നെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. നിക്കോണ്‍ ഡി6-നുള്ള ഒരു മറുപടിയായി ഈ ഫഌഗ്ഷിപ്പ് മോഡലിനെ കാണാം. 90ഡിയ്ക്ക് ശേഷം കാനോണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഡിഎസ്എല്‍ആര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ഉദ്ദേശിച്ചുള്ളതാണ്.

ഫ്യുജി വീണ്ടും മിറര്‍ലെസ് അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ് എക്‌സ് പ്രോ 3 എന്ന ക്യാമറയിലൂടെ. ടൈറ്റാനിയം ടോപ്പ് പ്ലേറ്റ് ഫിനിഷ് ഇതില്‍ കാണാം. കൂടാതെ ഒളിമ്പസ് ക്യാമറയെക്കുറിച്ചും കാനോണ്‍, ടാമറോണ്‍ ലെന്‍സിനെക്കുറിച്ചും ഈ ലക്കത്തില്‍ നല്‍കിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here