Home ARTICLES റിയല്‍ടൈം ആനിമല്‍ ഐ ഓട്ടോഫോക്കസ് ഇനി സോണി RX10 IV-ലും, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

റിയല്‍ടൈം ആനിമല്‍ ഐ ഓട്ടോഫോക്കസ് ഇനി സോണി RX10 IV-ലും, ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

1095
0
Google search engine

സോണി, ആര്‍എക്‌സ് 10-4 ക്യാമറയ്ക്കായി ഒരു ഫേംവെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി, അത് റിയല്‍ടൈം അനിമല്‍ ഐ എഎഫ് നല്‍കുകയും ക്യാമറയുടെ മൊത്തത്തിലുള്ള സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സോണി തങ്ങളുടെ മിറര്‍ലെസ് ക്യാമറകളിലെല്ലാം തന്നെ ആനിമല്‍ ഓട്ടോമാറ്റിക്ക് ഫോക്കസിങ് ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അപ്‌ഡേറ്റ്.

ഫേംവെയര്‍ പതിപ്പ് 2.00 സോണി അതിന്റെ മറ്റ് മിറര്‍ലെസ്സ് ക്യാമറകളിലേക്ക് ചേര്‍ക്കുന്നത് നേരത്തെ കണ്ടിരുന്നതാണ്. മറ്റ് ക്യാമറകളെപ്പോലെ, അപ്‌ഡേറ്റ് ചില മൃഗങ്ങളില്‍ സോണിയുടെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പവര്‍ ഐട്രാക്കിംഗ് സവിശേഷത ഉപയോഗിക്കുന്നത് സാധ്യമാക്കുന്നു. എന്നാല്‍ ഇതേത് മൃഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് സോണി പ്രത്യേകം പറയുന്നില്ല. പരിസ്ഥിതി, മൃഗങ്ങളുടെ തരം അല്ലെങ്കില്‍ മൃഗത്തിന്റെ ചലനം എന്നിവയെ ആശ്രയിച്ച് കണ്ണ് കണ്ടെത്തി ഫോക്കസ് ആക്കുക എന്നതാണ് ആനിമല്‍ ഐ എഫിന്റെ ഉദ്ദേശമെന്ന് ഫേംവെയര്‍ ചേഞ്ച്‌ലോഗില്‍ സോണി കുറിക്കുന്നു.

സോണി അതിന്റെ യുട്യൂബ് ചാനലില്‍ പങ്കിട്ട ഈ സവിശേഷതയുടെ ഒരു ചെറു വിശദീകരണ വീഡിയോ ചുവടെ:

ഫേംവെയര്‍ പതിപ്പ് 2.00 ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here