Home ARTICLES ഡിസംബര്‍ ലക്കം ഫോട്ടോവൈഡ് വിപണിയില്‍, ഫോട്ടോഗ്രാഫര്‍ അറിയേണ്ടതെല്ലാം ഈ ലക്കത്തില്‍

ഡിസംബര്‍ ലക്കം ഫോട്ടോവൈഡ് വിപണിയില്‍, ഫോട്ടോഗ്രാഫര്‍ അറിയേണ്ടതെല്ലാം ഈ ലക്കത്തില്‍

1852
0
Google search engine

കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ ജീവിതം തകര്‍ക്കുന്ന ഹാക്കര്‍മാരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയുമായാണ് ഡിസംബര്‍ ലക്കം (ലക്കം: 249) വിപണിയിലെത്തുന്നത്. ഹാക്കര്‍മാരുടെ പിടിയില്‍ നിന്നും എങ്ങനെ രക്ഷനേടാം, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം, ജാഗ്രത പാലിക്കാന്‍ എന്തു ചെയ്യണം എന്നിവയൊക്കെ വളരെ കൃത്യമായി വെളിപ്പെടുത്തുന്ന കവര്‍ സ്റ്റോറി ഇതാദ്യമായാണ് ഒരു മാധ്യമം പ്രസിദ്ധീകരിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടു തയ്യാറാക്കിയ ലൈവ് റിപ്പോര്‍ട്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കൊക്കെയും ഒരു ജാഗ്രതനിര്‍ദ്ദേശമാണ്. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഈ ലേഖനം പരമാവധി മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്ത് ഈ വെല്ലുവിളിയെ അതിജീവിക്കുക.

ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബ് പോയിന്റ് കാലിബര്‍ എന്ന സ്ഥലത്തു നടത്തിയ വൈല്‍ഡ് ലൈഫ് ക്യാമ്പിന്റെ പഠനറിപ്പോര്‍ട്ടും ഈ ലക്കം ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒപ്പം മിറര്‍ലെസ് ക്യാമറ വിപണിയിലെ രണ്ടു മികച്ച ക്യാമറകളായ നിക്കോണ്‍ ഇസഡ്50, കാനോണ്‍ മാര്‍ക്ക് 2 എന്നിവയുമായുള്ള താരതമ്യപഠനം ഈ ലക്കത്തിന്റെ പ്രത്യേകതയാണ്. 

നിങ്ങളുടെ സെന്‍സര്‍ വൃത്തിയാക്കുന്നതിനെക്കുറിച്ചുള്ള ഒരു വലിയ ലേഖനമാണ് മറ്റൊരു പ്രത്യേകത. ഇത്, പൊടിയില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും സെന്‍സര്‍ ഓട്ടോമാറ്റിക്കായി ക്ലീന്‍ ആകാത്ത ക്യാമറകള്‍ എങ്ങനെ മാനുവലായി ചെയ്യാം എന്നു ലളിതമായി നിങ്ങള്‍ക്കു പറഞ്ഞു തരുന്നു.

മലയാള മനോരമയിലെ മുന്‍ ഫോട്ടോഗ്രാഫര്‍ ശിഹാബിനെക്കുറിച്ച് ബി. ചന്ദ്രകുമാര്‍ എഴുതുന്നു. ഒപ്പം, മറക്കാനാവാത്ത ചിത്രത്തില്‍ ദിവ്യ ഉണ്ണിയെക്കുറിച്ചും എഴുതുന്നു. ഗലേറിയ, പുതിയ ഉത്പന്നങ്ങള്‍ തുടങ്ങി സ്ഥിര പംക്തികളും. ഫോട്ടോവൈഡ് മാഗസിന്‍ തപാല്‍ വരിക്കാരാകുവാന്‍ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് എസ്എംഎസ്/ വാട്‌സ് ആപ്പ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here