വൈറസുകളാണെന്ന് ആന്റിവൈറസ് തെറ്റിദ്ധരിച്ച നിക്കോണ്‍ സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നം പരിഹരിച്ചു, പുതിയത് ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം

0
1717

നിക്കോണ്‍ പ്രോഗ്രാമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വ്യാപക പരാതിയുണ്ടായിരുന്നു. പലപ്പോഴും ഇത് മാല്‍വെയര്‍ ആണെന്നു കരുതി വിന്‍ഡോസ് ഫയര്‍വാള്‍ ബ്ലോക്ക് ചെയ്യുന്നതായിരുന്നു അവസ്ഥ. കൂടാതെ, നിരവധി ആന്റിവൈറസ് പ്രോഗ്രാമുകള്‍ വിന്‍ഡോസ് പ്രോഗ്രാമുകളെ വൈറസുകളായി തെറ്റായി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതായും പരാതിയുണ്ടായിരുന്നു. പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളുടെ സുരക്ഷയ്ക്ക് യഥാര്‍ത്ഥ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്ഥിതി ഏതാണ്ട് ആശങ്കാജനകമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇപ്പോള്‍, നിക്കോണ്‍ അതിന്റെ എല്ലാ സോഫ്‌റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കുമായി ഒരു അപ്‌ഡേറ്റ് പുറത്തിറക്കി. ഇതില്‍, പ്രോഗ്രാമുകള്‍ തെറ്റായി ഫ്‌ലാഗുചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഓരോ അപ്‌ഡേറ്റുകളുടെയും ചേഞ്ച്‌ലോഗില്‍, നിക്കോണ്‍ പറയുന്നത്, ‘ഇന്‍സ്റ്റാളേഷന്‍ സമയത്തോ അതിനുശേഷമോ ഇന്‍സ്റ്റലേഷന്‍ ഡെസ്റ്റിനേഷന്‍ ഫോള്‍ഡറിലെ ‘FGLS001.exe’ , ‘ifasglog.exe’ എന്നീ എക്‌സ്റ്റന്‍ഷന്‍ ഫയലുകള്‍ വൈറസുകളായി തെറ്റായി തിരിച്ചറിയാന്‍ ചില ആന്റി വൈറസ് സോഫ്‌റ്റ്വെയറുകള്‍ക്ക് കാരണമായ ഒരു പ്രശ്‌നം പരിഹരിച്ചു. 

ഇനിപ്പറയുന്ന പ്രൊഡക്ട് സപ്പോര്‍ട്ട് പേജുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അപ്‌ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും:

LEAVE A REPLY

Please enter your comment!
Please enter your name here