Home ARTICLES കാനോണ്‍ EOS R ഫുൾ-ഫ്രെയിം മിറർലെസ്സ് ക്യാമറ 1.6.0 ഫേംവെയർ

കാനോണ്‍ EOS R ഫുൾ-ഫ്രെയിം മിറർലെസ്സ് ക്യാമറ 1.6.0 ഫേംവെയർ

1831
0
Google search engine

ഇഒഎസ് ആര്‍-നായുള്ള ഫേംവെയര്‍ പതിപ്പ് 1.4.0 പുറത്തിറങ്ങിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. പക്ഷേ, പുതിയ ലെന്‍സിന് സപ്പോര്‍ട്ട് നല്‍കുകയും നിരവധി ചെറിയ ബഗുകളെ തിരുത്തുകയും ചെയ്യുന്ന ഒരു ചെറിയ ഫേംവെയര്‍ അപ്‌ഡേറ്റുമായി വീണ്ടും കാനോണ്‍ എത്തിയിരിക്കുന്നു.

ഫേംവെയര്‍ പതിപ്പ് 1.6.0 ചെയ്തതുപോലെ ഫേംവെയര്‍ പതിപ്പ് 1.6.0 വലിയ ഓട്ടോഫോക്കസ് മാറ്റങ്ങളൊന്നും വരുത്തുന്നില്ല. പക്ഷേ ഇത് കാനോണിന്റെ പുതിയ RF 85mm F1.2L USM DS ലെന്‍സിന് സപ്പോര്‍ട്ട് നല്‍കുകയും നിരവധി ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.

കണ്‍ട്രോള്‍ റിങ് ഇക്കോ മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കണ്‍ട്രോള്‍ വലയത്തിലേക്ക് നിയോഗിച്ചിട്ടുള്ള പ്രവര്‍ത്തനമോ ക്രമീകരണ മൂല്യമോ മാറി പോകുന്ന ഒരു പ്രശ്‌നത്തെ ഈ അപ്‌ഡേറ്റില്‍ ശരിയാക്കിയിട്ടുണ്ട്. കൂടാതെ, വൈഫൈ പ്രശ്‌നവും പരിഹരിച്ചിരിക്കുന്നു. ഒരു വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ക്യാമറ കണക്റ്റ് ഉപയോഗിക്കുമ്പോള്‍ ‘ഓട്ടോ ട്രാന്‍സ്ഫര്‍’ സമയത്ത് ക്യാമറ ശരിയായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുന്ന രീതിയും ഇത്തവണ ശരിയാക്കിയിട്ടുണ്ട്. 

‘സെറ്റ് ഷട്ടര്‍ സ്പീഡ് റേഞ്ച്’ എന്നതിനായുള്ള സി.ഫംഗ്ഷന്‍ 2 ഉപയോഗിക്കുമ്പോള്‍ ക്യാമറയുടെ ക്രമീകരണത്തെ ആശ്രയിച്ച് എക്‌സ്‌റ്റേണല്‍ ഫ്‌ലാഷ് ഉയര്‍ന്ന വേഗതയില്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍, അങ്ങനെ സംഭവിക്കുന്നില്ലായിരുന്നു. ഇപ്പോഴത് ശരിയായിട്ടുണ്ട്. കാനോണ്‍ യുഎസ്എയുടെ വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡ്‌ചെയ്യുന്നതിന് ഫേംവെയര്‍ പതിപ്പ് 1.6.0 ലഭ്യമാണ്. ഡൗണ്‍ലോഡിനായി ക്ലിക്ക് ചെയ്യൂ-

LEAVE A REPLY

Please enter your comment!
Please enter your name here