Home ARTICLES ലൈറ്റ്‌റൂം കൂടുതല്‍ പരിഷ്‌ക്കരിച്ചിരിക്കുന്നു, പുതിയ അപ്‌ഡേറ്റ് വിശേഷങ്ങള്‍ ഇതാ!

ലൈറ്റ്‌റൂം കൂടുതല്‍ പരിഷ്‌ക്കരിച്ചിരിക്കുന്നു, പുതിയ അപ്‌ഡേറ്റ് വിശേഷങ്ങള്‍ ഇതാ!

1788
0
Google search engine

ക്യാമറ റോ, ലൈറ്റ് റൂം ക്ലാസിക്, വിന്‍ഡോസ് മാക്ക് ഒഎസ്, ആന്‍ഡ്രോയിഡ്, ക്രോം ഒഎസ്, ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്കുള്ള ലൈറ്റ് റൂം അപ്‌ഡേറ്റുകള്‍ അഡോബ് പുറത്തിറക്കി. സോഫ്റ്റ്‌വെയറിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കായി അപ്‌ഡേറ്റുകള്‍ ഏറെ ഗുണപ്രദമാണ്. ഇതിലു മെച്ചപ്പെട്ട വിധത്തിലാണ് ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്കായുള്ളത്. ഇതില്‍ മികച്ച രീതിയിലുള്ള ഒട്ടനവധി സവിശേഷതകള്‍ ലൈറ്റ്‌റൂം ചേര്‍ത്തിരിക്കുന്നു.

ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്കായുള്ള ലൈറ്റ് റൂമിന് മെമ്മറി കാര്‍ഡില്‍ നിന്നും മറ്റ് എക്‌സ്റ്റേണല്‍ സ്‌റ്റോറേജ് ഡിവൈസില്‍ നിന്നും നേരിട്ട് ഇമേജുകള്‍ ഇറക്കുമതി ചെയ്യാനുള്ള കഴിവുണ്ട്. ഐഒഎസ് 13.2, ഐപാഡോസ് 13.2 എന്നിവയിലെ അപ്‌ഡേറ്റുകള്‍ക്കാണ് ഇതിന് നന്ദി പറയേണ്ടത്. ഐപാഡ് മോഡലിനെ ആശ്രയിച്ച് ഐഒഎസ് ക്യാമറ റോള്‍ മറികടന്ന് റോ, ജെപിഇജി ഫോട്ടോകള്‍ യുഎസ്ബിസി അഡാപ്റ്റര്‍ ഉപയോഗിച്ച് ലൈറ്റ് റൂമിലേക്ക് ഇംപോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ കഴിയും.

നേരിട്ടുള്ള ഇംപോര്‍ട്ടിനു പുറമേ, ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയ്ക്കായുള്ള ലൈറ്റ് റൂം ഇപ്പോള്‍ വിപുലമായ എക്‌സ്‌പോര്‍ട്ടിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ്, ക്രോം ഒഎസ് എന്നിവയ്ക്കായി നവംബറില്‍ റിലീസ് ചെയ്ത അപ്‌ഡേറ്റില്‍ ഇപ്പോള്‍ മിക്ക ഫോര്‍മാറ്റുകളും (ഡിഎന്‍ജി, ജെപിജി, ടിഫ്) സപ്പോര്‍ട്ട് ചെയ്യും. മെറ്റാഡാറ്റ, വാട്ടര്‍മാര്‍ക്കിംഗ്, ഫയല്‍ നാമകരണം, ഔട്ട്പുട്ട് ഷാര്‍പ്പനിങ് കൂട്ടല്‍, കളര്‍ സ്‌പേസ് വിവരങ്ങള്‍ എന്നിവയിലെല്ലാം പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്നു. എല്ലാവര്‍ക്കും ഈ നില നിയന്ത്രണം ആവശ്യമില്ലെങ്കിലും, ലൈറ്റ് റൂമിന്റെ മൊബൈല്‍ പതിപ്പില്‍ ഈ ഓപ്ഷനുകള്‍ ഉള്ളത് അതിന്റെ ഡെസ്‌ക്ടോപ്പ് പാര്‍ട്ടിന് മികച്ച പിന്തുണ നല്‍കാന്‍ ഉപകാരപ്രദമാണ്.

വിന്‍ഡോസ്, മാക്ക് ഒഎസ്, ആന്‍ഡ്രോയിഡ്, ക്രോംഒഎസ്, ഐഒഎസ് എന്നിവയ്ക്കായുള്ള ലൈറ്റ് റൂമിലെ ഷെയേര്‍ഡ് ആല്‍ബങ്ങളുടെ സവിശേഷതയും അഡോബ് മെച്ചപ്പെടുത്തി. മാത്രമല്ല, നിങ്ങള്‍ക്ക് ലൈറ്റ് റൂം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഏത് പ്ലാറ്റ്‌ഫോമില്‍ നിന്നും നിങ്ങളുടെ പങ്കിട്ട ആല്‍ബങ്ങളിലേക്ക് ഫോട്ടോകള്‍ ചേര്‍ക്കാന്‍ കഴിയും: വെബ്, ഡെസ്‌ക്ടോപ്പ്, മൊബൈല്‍ മാത്രമല്ല, ലൈറ്റ് റൂമിന്റെ സൗജന്യ പതിപ്പ് ഉപയോഗിച്ച് പോലും ഇതിനു സാധിക്കും.

അഡോബിന്റെ ബ്ലോഗ് പോസ്റ്റില്‍ ഈ അപ്‌ഡേറ്റുകളെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും. അപ്‌ഡേറ്റുകള്‍ ലൈറ്റ് റൂമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പുകള്‍ക്കായുള്ള ക്രിയേറ്റീവ് ക്ലൗഡ് അപ്ലിക്കേഷനിലും ലൈറ്റ് റൂമിന്റെ മൊബൈല്‍ പതിപ്പുകള്‍ക്കായുള്ള ബന്ധപ്പെട്ട അപ്ലിക്കേഷന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here