സെക്കന്‍ഡില്‍ 7 ജിബി റീഡ് വേഗതയുള്ള മെമ്മറിയുമായി ലെക്‌സാര്‍

0
1492

കമ്പ്യൂട്ടറില്‍ അതിവേഗതയില്‍ പ്രവര്‍ത്തിക്കുന്നതിന് വലിയ മെമ്മറികള്‍ എന്നും ആവശ്യമുണ്ടാവുക ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കുമാണ്. അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. സ്‌റ്റോറേജ് നിര്‍മ്മാതാക്കളായ ലെക്‌സാര്‍ സെക്കന്‍ഡില്‍ 7 ജിബി വരെ തുടര്‍ച്ചയായ റീഡിങ് സ്പീഡ് കൈവരിക്കാന്‍ പ്രാപ്തിയുള്ള പിസിഐ 4.0 എസ്എസ്ഡി മെമ്മറി കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങുന്നു. 

96 ലെയര്‍ ടിഎല്‍സി-എന്‍എഎന്‍ഡി ഉപയോഗിക്കുന്ന എം 2 പിസിഐ എക്‌സ്പ്രസ് 4.0 എസ്എസ്ഡി ഡ്രൈവിന്, തുടര്‍ച്ചയായ സെക്കന്‍ഡില്‍ 6442 എംബി റീഡിങ് സ്പീഡ് ലഭിക്കും. തുടര്‍ച്ചയായി ഇതില്‍ സെക്കന്‍ഡില്‍ 4246 എംബി റൈറ്റ് ചെയ്യാനുള്ള ശേഷിയുമുണ്ട്. വലിയ ഫയലുകള്‍ ഇത്തരം മെമ്മറി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വളരെ പെട്ടെന്നു തുറക്കാനാവുമെന്നു സാരം. ഇത് വലിയൊരു വിപ്ലവും തന്നെയായിരിക്കും. 8കെ വീഡിയോ റെസല്യൂഷന്‍ വരുമ്പോഴാവാം ഇതിന്റെ ശരിയായ ആവശ്യം വരികയെന്നു മാത്രം.

ഈ വേഗത നിലവില്‍ മിക്ക പിസിഐഇ 4.0 എസ്എസ്ഡികളിലും കാണുന്ന വേഗതയേക്കാള്‍ വളരെ കൂടുതലാണ്. യഥാക്രമം 5 ജിബി / സെ, 4 ജിബി / സെ എന്നിവയുടെ റീഡ്, റൈറ്റ് വേഗത മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. ഇത്തരത്തിലുള്ള പിസിഐ 3.0 സ്ലോട്ടുകളുള്ള മെമ്മറി കാര്‍ഡുകളാണ് നിലവില്‍ ഏറ്റവും വേഗമേറിയ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്. കാര്യം ഇങ്ങനെയാണെങ്കിലും പരമാവധി വേഗത നേടുന്നതിന്, പിസിഐ 4.0 പിന്തുണയ്ക്കുന്ന ഒരു സിപിയു ഇവിടെ ആവശ്യമാണ്. നിലവില്‍, എഎംഡി റൈസണ്‍ പ്രോസസ്സറുകള്‍ മാത്രമേ പിസിഐഇ ജെന്‍ 4 പിന്തുണ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതിനാല്‍ ഇപ്പോള്‍ പിസിഐഇ 3.0 പിന്തുണ മാത്രം നല്‍കുന്ന ഇന്റല്‍ പ്രോസസ്സറുകള്‍ പിസിഐഇ 3.0 സ്ലോട്ടുകളുടെ പരമാവധി വേഗതയെ പരിമിതപ്പെടുത്തും.

എസ്എസ്ഡി 512 ജിബി, 1 ടിബി, 2 ടിബി കപ്പാസിറ്റിയില്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. വൈകാതെ ഇവ വിപണിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here