Home ARTICLES ഐ ഡിറ്റക്ഷന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതലറിയാം

ഐ ഡിറ്റക്ഷന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതലറിയാം

1046
0
Google search engine

ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജി ഇപ്പോള്‍ ആധുനിക ക്യാമറയുടെ ഫീച്ചര്‍ സെറ്റിന്റെ ഭാഗമാണ്, മാത്രമല്ല മിക്ക ക്യാമറകളിലും ഈ സാങ്കേതികവിദ്യ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടു താനും. അടുത്ത കാലത്തായി, നിര്‍മ്മാതാക്കള്‍ കണ്ണ് കണ്ടെത്തല്‍ (ഐ ഡിറ്റക്ഷന്‍) ചേര്‍ത്ത് അവരുടെ എ.എഫ് സംവിധാനങ്ങള്‍ ഇനിയും മെച്ചപ്പെടുത്താന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇപ്പോള്‍, മികച്ച സിസ്റ്റങ്ങള്‍ക്ക് കണ്ണുകള്‍ കണ്ടെത്താനും സബ്ജക്ട് നീങ്ങുമ്പോള്‍ അവ ട്രാക്കുചെയ്യുന്നത് തുടരാനും കഴിയും. കൂടാതെ സോണിയുടെ ക്യാമറകളില്‍ മൃഗങ്ങളുമായി പ്രവര്‍ത്തിക്കാനും കഴിയും (ആനിമല്‍ ഐ). നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ ഫോട്ടോ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതു കൊള്ളാം. ഒരു ചെറിയ ഫോക്കസിംഗ് പോയിന്റ് കൃത്യമായി ആ പ്രദേശത്ത് സ്ഥാപിക്കാന്‍ നിങ്ങള്‍ ശ്രമിക്കാതെ തന്നെ, കണ്ണുകള്‍ ഷാര്‍പ്പായും ഫോക്കസ് ചെയ്തതുമാണെന്ന് ഉറപ്പാക്കാന്‍ ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു. മാത്രമല്ല ഇത് ലൈവ് ആയി പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും. എല്ലാ ക്യാമറകളിലും, ഇപ്പോള്‍ ചുരുക്കും ചില സ്മാര്‍ട്ട് ഫോണുകളിലും, ഇപ്പോള്‍ എഎഫില്‍ ഐ ഡിറ്റക്ഷന്‍ ടെക്‌നോളജി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കാര്യമായ ഗവേഷണം സോണിയുടെ ഭാഗത്തു നിന്നും വന്‍ തോതില്‍ ഉണ്ടാവുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here