Home ARTICLES ഫ്യൂജിഫിലിം എക്‌സ്‌പ്രോ 3, എക്‌സ്ടി 3 മിറര്‍ലെസ്സ് ക്യാമറകള്‍ക്കായുള്ള ഫേംവെയര്‍ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

ഫ്യൂജിഫിലിം എക്‌സ്‌പ്രോ 3, എക്‌സ്ടി 3 മിറര്‍ലെസ്സ് ക്യാമറകള്‍ക്കായുള്ള ഫേംവെയര്‍ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

1697
0
Google search engine

ഫ്യൂജിഫിലിം അതിന്റെ എക്‌സ്ടി 3, എക്‌സ്‌പ്രോ 3 മിറര്‍ലെസ്സ് ക്യാമറ സിസ്റ്റങ്ങള്‍ക്കായി ഫേംവെയര്‍ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി. എക്‌സ്‌പ്രോ 3 അപ്‌ഡേറ്റ് വളരെ ചെറുതാണ്, അതേസമയം എക്‌സ്ടി 3 അപ്‌ഡേറ്റ് ഗണ്യമായി മെച്ചപ്പെടുത്തിയ നിരവധി സവിശേഷതകള്‍ നല്‍കുന്നു.

എക്‌സ്‌പ്രോ 3 നായുള്ള ഫേംവെയര്‍ പതിപ്പ് 1.03 നോട്ടിഫിക്കേഷന്‍ ഇല്ലാതെ തന്നെ ക്യാമറയ്ക്ക് ‘അപൂര്‍വ സന്ദര്‍ഭങ്ങളില്‍’ ഹാങ്ങായി നിന്നിരുന്ന ഒരു പ്രശ്‌നം പരിഹരിക്കുന്നു. ഒപ്പം എ.എഫ്‌സി മോഡിലും തുടര്‍ച്ചയായ ഷൂട്ടിംഗിലും റെക്കോര്‍ഡുചെയ്ത ചിത്രങ്ങളുടെ കളര്‍ ടോണ്‍ ശരിയായി രേഖപ്പെടുത്താത്ത ഒരു പ്രശ്‌നവും പരിഹരിച്ചിരിക്കുന്നു. ഇത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് വിശദാംശങ്ങളൊന്നും ചേഞ്ച് ലോഗില്‍ പരാമര്‍ശിച്ചിട്ടില്ല. ഫ്യൂജിഫിലിമിന്റെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സ്‌പ്രോ 3 നായുള്ള ഫേംവെയര്‍ പതിപ്പ് 1.03 നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.എക്‌സ്ടി 3 ലേക്ക് നീങ്ങുമ്പോള്‍, ഫേംവെയര്‍ പതിപ്പ് 3.20 ഓട്ടോഫോക്കസ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ചും, ഇത് ഐ എ.എഫ് ഉപയോഗിച്ച് ട്രാക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നുവെന്നും ഒരേ ഫ്രെയിമില്‍ വ്യത്യസ്ത വലുപ്പത്തിലുള്ള മുഖങ്ങള്‍ ഉള്ളപ്പോള്‍ മുഖം കണ്ടെത്തല്‍ (ഫേസ് ഡിറ്റക്ഷന്‍) പ്രകടനം മെച്ചപ്പെടുത്തുന്നു. പുറമേ, ഫോര്‍ഗ്രൗണ്ട് വിഷയങ്ങളില്‍ ഓട്ടോഫോക്കസ് കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. എ.എഫ് ഫ്രെയിമിനുള്ളില്‍ ഫോര്‍ഗ്രൗണ്ടും ബാക്ക്ഗ്രൗണ്ട് സബ്ജക്ടും ഇടകലര്‍ന്നിരിക്കുമ്പോള്‍ പോലും ഇതു സാധ്യമാകും.

ഫേംവെയര്‍ പതിപ്പ് 3.20 ലെ മറ്റ് അപ്‌ഡേറ്റുകളില്‍ ഓരോ ഫോള്‍ഡറിലും 9,999 ഇമേജുകള്‍ വരെ സംരക്ഷിക്കാനുള്ള കഴിവും (നിലവിലെ 999 ഇമേജ് പരിധിയില്‍ നിന്ന് നാടകീയമായ വര്‍ദ്ധനവ്) മൂവി ഓട്ടോഫോക്കസിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഉള്‍പ്പെടുന്നു. ‘മിനിമം അപ്പര്‍ച്ചറില്‍ ഫോക്കസ് ഹണ്ടിംഗ്’, ഫ്രെയിമിന്റെ അടിയില്‍ ഒരു കറുത്ത വര പ്രത്യക്ഷപ്പെടുന്നത് ഉള്‍പ്പെടെയുള്ള മറ്റ് ചെറിയ ബഗ്ഗുകളും ഇപ്പോള്‍ പരിഹരിച്ചു. 

എക്‌സ്ടി 3 നായുള്ള ഫേംവെയര്‍ പതിപ്പ് 3.20 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താനും ഫ്യൂജിഫിലിമിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള ക്യാമറ റിമോട്ട് അപ്ലിക്കേഷനും ഫ്യൂജിഫിലിം അപ്‌ഡേറ്റുചെയ്തു. അപ്‌ഡേറ്റ് യഥാക്രമം ആപ്പിളിന്റെയും ഗൂഗിളിന്റെയും ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ് 13, അന്‍ഡ്രോയിഡ് 10 എന്നിവയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഐഒഎസ് ആപ്പ് സ്‌റ്റോറിലും ഫ്യൂജിഫിലിം ക്യാമറ റിമോട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും..

LEAVE A REPLY

Please enter your comment!
Please enter your name here