400 എംപി സ്റ്റില്ല് നിര്‍മ്മിക്കാന്‍ ഫ്യൂജി, ജിജിഎക്‌സ് 100 മീഡിയം ഫോര്‍മാറ്റില്‍ വരാനിരിക്കുന്ന അത്ഭുതക്കാഴ്ച

0
215

ജിജിഎക്‌സ് 100 മീഡിയം ഫോര്‍മാറ്റ് മിറര്‍ലെസ്സ് ക്യാമറ സിസ്റ്റത്തിനായി 400 മെഗാപിക്‌സല്‍ ‘പിക്‌സല്‍ ഷിഫ്റ്റ്’ മോഡ് ചേര്‍ക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് ഫ്യൂജി. ഈ ആഴ്ച ആദ്യം ലണ്ടനില്‍ നടന്ന 2020 എക്‌സ് ഉച്ചകോടിയിലായിരുന്നു ഈ പ്രഖ്യാപനം. 100 എംപി സ്റ്റില്‍ വാണിജ്യപരമായി പുറത്തിറക്കി ടോപ് ഗിയറില്‍ നില്‍ക്കുമ്പോഴാണ് ഫ്യൂജിയുടെ ഈ പ്രഖ്യാപനം. ഇങ്ങനെ സംഭവിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യകമ്പനിയായി ഫ്യൂജി മാറും. ഫ്യൂജിയുടെ പ്രഖ്യാപനത്തെ വിപണയും അത്ഭുതത്തോടെയാണ് കേട്ടിരുന്നത്.

ഫ്യൂജിഫിലിം എഞ്ചിനീയര്‍മാര്‍ അതിന്റെ ജിഎഫ്എക്‌സ് 100 ല്‍ പുതിയ പ്രവര്‍ത്തനം ചേര്‍ക്കുന്നതിനെക്കുറിച്ച് ഉച്ചകോടിയില്‍ വിശാലമായി സംസാരിച്ചു. എഞ്ചിനീയര്‍മാര്‍ പറയുന്നതനുസരിച്ച്, അള്‍ട്രാ റെസല്യൂഷന്‍ മോഡ് അതിന്റെ ജിഎഫ്എക്‌സ് 100 നുള്ളില്‍ 100 എംപി സെന്‍സറില്‍ നിന്ന് 400 എംപി സ്റ്റില്ലുകള്‍ സൃഷ്ടിക്കാന്‍ ‘സബ്ഓര്‍ഡര്‍ കണ്‍ട്രോള്‍’ പിക്‌സല്‍ പിച്ച് ഉപയോഗിക്കും. ഇന്‍ബോഡി ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉപയോഗിച്ച് നിലവില്‍ ലഭ്യമായതിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍ കൃത്യതയോടെ പുതിയ സാങ്കേതികവിദ്യയ്ക്ക് പിക്‌സല്‍ ഷിഫ്റ്റ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

മേല്‍പ്പറഞ്ഞ വിശദാംശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, മറ്റ് വിവരങ്ങളൊന്നും ഫ്യൂജി നല്‍കിയിട്ടില്ല. ഫ്യൂജിഫിലിം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുവരെ, കമ്പനിയുടെ 100 എംപി മീഡിയം ഫോര്‍മാറ്റ് മിറര്‍ലെസ്സ് ക്യാമറയിലെ പുതിയ പ്രവര്‍ത്തനത്തിനായി കാത്തിരിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here