ഫോട്ടോവൈഡ് ഫെബ്രു. ലക്കം വിപണിയില്‍

0
552

ഫോട്ടോവൈഡ് മാസികയുടെ ലക്കം 251 (2020 ഫെബ്രുവരി) വിപണിയില്‍. ഏറെ പുതുമകളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലക്കത്തില്‍ നിക്കോണിന്റെ ഡി750-ല്‍ നിന്നും ഡി 780-ലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഒപ്പം നിക്കോണിന്റെ കൂള്‍പിക്‌സ് പി950 എന്ന ക്യാമറയെക്കുറിച്ചും എഴുതിയിട്ടുണ്ട്. 

ട്രാവല്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം നേടിയ ചിത്രങ്ങളെക്കുറിച്ച് സമഗ്രമായി എഴുതിയിരിക്കുന്ന ഈ ലക്കത്തില്‍ മികച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ജെല്ലിക്കെട്ടിന്റെ ജീവന്മരണ പോരാട്ടത്തിന്റെ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയ സന്ദീപ് മാറാടിയുടെ അനുഭവവും ചേര്‍ത്തിരിക്കുന്നു. ജയന്‍ ഓര്‍മ്മ ഫോട്ടോഗ്രാഫര്‍ ചന്ദ്രകുമാറുമായി നടത്തിയ അഭിമുഖ സംഭാഷണം, മറക്കാനാവാത്ത ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ചിത്ര അനുഭവം എന്നിവയും ഈ ലക്കത്തിന്റെ മാറ്റ് കൂട്ടുന്നു.

ഫ്യൂജിയുടെയും കാനോണിന്റെയും പുതിയ ക്യാമറകളെക്കുറിച്ചുള്ള കുറിപ്പുകള്‍ക്കൊപ്പം തന്നെ ട്യൂട്ടോറിയലുകളും ടെക്‌നിക്കല്‍ മാറ്ററുകളുമായി ഈ ലക്കം സജീവമായി തന്നെ വായനക്കാരിലെത്തുകയാണ്.

ഫോട്ടോവൈഡ് മാഗസിന്‍ തപാല്‍ വരിക്കാരാകുവാന്‍ നിങ്ങളുടെ വിലാസം 9495923155 എന്ന നമ്പറിലേക്ക് എസ്എംഎസ്/ വാട്‌സ് ആപ്പ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here