Home Accessories മൊബൈല്‍ ക്യാമറയില്‍ സ്ഥാപിക്കാനാവുന്ന ഫില്‍ട്ടര്‍ സെറ്റ്

മൊബൈല്‍ ക്യാമറയില്‍ സ്ഥാപിക്കാനാവുന്ന ഫില്‍ട്ടര്‍ സെറ്റ്

1110
0
Google search engine

ക്രിയേറ്റീവ് പ്രൊഫഷണലുകള്‍ക്കായി ക്യാമറ ഗിയറും അനുബന്ധ ഉപകരണങ്ങളും സൃഷ്ടിക്കുന്നതില്‍ പ്രശസ്തരായ മൊമെന്റ് 67 എംഎം ഫില്‍ട്ടര്‍ സെറ്റും മൗണ്ടും പുറത്തിറക്കി. ഒരു കേസില്ലാതെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഏത് ഫോണിലും ഈ ഫില്‍ട്ടര്‍ മൗണ്ട് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. 67 എംഎം മൗണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സിസ്റ്റത്തില്‍ ഈ ഫില്‍ട്ടര്‍ സ്ഥാപിക്കാന്‍ കഴിയും.

മൊമന്റിലെ ഡിസൈനര്‍മാര്‍ സ്പീക്കറില്‍ ഒരു ഗ്രില്‍ മെഷീന്‍ ചെയ്താണ് ഈ ഘടിപ്പിക്കുന്നത്. ചിത്രീകരണ സമയത്ത് ഫോണിന്റെ പിന്‍വശത്തുള്ള മൈക്രോഫോണില്‍ നിന്നുള്ള ഓഡിയോ ഉപയോഗിക്കാന്‍ ഇത് അനുവദിക്കും. ഇതിനു പുറമേ, ലാപ്‌ടോപ്പ് ക്യാമറകളിലും ഈ മൗണ്ട് പ്രവര്‍ത്തിക്കുന്നു.

67 എംഎം വേരിയബിള്‍ ന്യൂട്രല്‍ ഡെന്‍സിറ്റി (എന്‍ഡി) ഫില്‍ട്ടര്‍ 2.5 സ്‌റ്റോപ്പ് അല്ലെങ്കില്‍ 6.9 സ്‌റ്റോപ്പാണ്. ഷോട്ട് ബി 270 പ്രോ സിനിമാ ഗ്ലാസ് ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 67 എംഎം വേരിയബിള്‍ എന്‍ഡി ഫില്‍റ്ററിനു 149.99 ഡോളറാണു വില. ഏപ്രില്‍ 21 മുതല്‍ വിപണിയില്‍ ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here