ബജറ്റ് അനാമോര്‍ഫിക്ക് ലെന്‍സുമായി സിറുയി എത്തുന്നു

0
204

വീഡിയോഗ്രാഫര്‍മാര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന ഒരു ബജറ്റ് അനാമോര്‍ഫിക്ക് ലെന്‍സ് സിറുയി എന്ന കമ്പനി പുറത്തിറക്കുന്നു. 50 എംഎം എഫ് 1.8 1.33 എക്‌സ് അനാമോര്‍ഫിക്ക് ലെന്‍സാണിത്. 700 ഡോളറാണ് ഇതിന്റെ പ്രാരംഭ വിലയായി കണക്കാക്കിയിരിക്കുന്നത്. ഈ മാസം പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന ലെന്‍സ് കൊറോണ വൈറസ് പ്രതിസന്ധി മൂലം ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്.

2.4:1 വീക്ഷണാനുപാത (ആസ്‌പെക്ട് റേഷ്യോ) ഷൂട്ടിംഗ് പ്രാപ്തമാക്കുന്ന ലെന്‍സ്, സോണി ഇ, ഫ്യൂജിഫിലിം എക്‌സ് എന്നീ മൈക്രോ ഫോര്‍ തേര്‍ഡ്‌സ് മൗണ്ടുകളില്‍ ലഭ്യമാണ്. എപിഎസ്‌സി വലുപ്പത്തിലുള്ള സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലെന്‍സ് 37.5 എംഎം ലെന്‍സിന് തുല്യമായ ഒരു കാഴ്ച ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിക്‌സ് കവറേജിന്റെ തിരശ്ചീന കോണിനെ (ഹൊറിസോണ്ടന്റല്‍ ആംഗിള്‍) 33% വര്‍ദ്ധിപ്പിക്കുന്നു.

ഈ കോംപാക്റ്റ് ലെന്‍സിന് 106.6 മിമി നീളമേയുള്ളൂ, പരമാവധി വ്യാസം 69.2 മിമി ആണ്. ഭാരമാവട്ടെ വെറും 560 ഗ്രാം മാത്രം. 10 ബ്ലേഡുള്ള ഐറിസാണ് ഇതിലുള്ളത്, എഫ് 1.816 തുറക്കുന്ന ഓപ്പണിംഗുകളും ഏറ്റവും അടുത്തുള്ള ഫോക്കസ് ദൂരം 0.85 മീ (33.5ശി) ഉം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here