ഫ്യൂജി ഫിലിം ക്യാമറ സർവീസ് സെൻ്റർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

0
557

കൊച്ചി: ഫ്യൂജി ഫിലിം ക്യാമറ സർവീസ് സെൻ്റർ കൊച്ചിയിൽ ഒബ്റോൺമാളിൽ പ്രവർത്തനം ആരംഭിച്ചു. ഫ്യൂജി ഫിലിം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഹറൂട്ടോ ഇവാട്ടാ സർവീസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഒബ്റോൺമാൾ സെക്കൻ്റ്  ഫ്ളോറിലാണ് സർവീസ് സെൻ്റർ.മാർച്ച് 7, 8 തീയതികളിൽ ഫ്യൂജി ക്യാമറകളുടെ ഫ്രീ സർവീസ് ക്യാമ്പ് നടത്തും.ഇന്ത്യയിലെ നാലാമത്തെ സർവീസ് സെൻ്ററാണ് കൊച്ചിയിലേത്.കേരളത്തിലെ ഫോട്ടോഗ്രാഫർമാർക്കു വേണ്ടി നൂതന സാങ്കേതിക വിദ്യകൾക്ക് മുൻതൂക്കം നല്കി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഹറൂട്ടോ ഇവാട്ടാ ഫോട്ടോ വൈഡിനോട് പറഞ്ഞു. ഫോട്ടോ ഗ്രാഫിക്ക് അനന്തസാധ്യതകളുള്ള ഒരു സംസ്ഥാനമാണ് കേരളം.ഇവിടെ മികച്ച ഫോട്ടോഗ്രാഫർമാരാണുള്ളതെന്നും ഫോട്ടോഗ്രാഫിയുടെ ഉയർച്ചക്കു വേണ്ടി എല്ലാവിധ സഹായങ്ങളും  ഫ്യൂജി നല്കുമെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റിംഗ് ജനറൽ മാനേജർ അരുൺ ബാബു ചടങ്ങിൽ സന്നിഹിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here