വീട്ടിലിരിക്കൂ, ചിത്രമെടുക്കൂ, സമ്മാനം നേടൂ…

0
1130

കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി, പ്രമുഖ കമ്പനി ലെയ്ക്ക ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. വീടിനുള്ളില്‍ നിന്നും നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്തുള്ള ചില അനര്‍ഘനിമിഷങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. മത്സരത്തിലേക്ക് ഫോട്ടോകള്‍ പകര്‍ത്താന്‍ ഏത് ക്യാമറയും ഉപയോഗിക്കാം. ലൈക അക്കാദമി ബെസ്‌പോക്ക് ക്ലാസും (150 ഡോളര്‍ മൂല്യം വരുന്നത്) ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള അവരുടെ സോഷ്യല്‍ പ്രൊഫൈലുകളിലെ ഫീച്ചറും ഉള്‍പ്പെടുന്ന സമ്മാനത്തിനായി പരിഗണിക്കുന്നതിനായി #StayHomeWithLeica എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പോസ്റ്റുകള്‍ ടാഗുചെയ്യുക. നിലവിലെ ചലഞ്ചിലെ വിജയിയെ ഏപ്രില്‍ 11 ശനിയാഴ്ച പ്രഖ്യാപിക്കും. 

സുരക്ഷിതമായി സാമൂഹിക അകലം പാലിക്കുമ്പോള്‍ ഫോട്ടോഗ്രാഫി കമ്മ്യൂണിറ്റിയെ സജീവമായി തുടരാന്‍ സഹായിക്കുന്നതിന് പഠനക്ലാസുകളും ലെയ്ക്ക പ്രഖ്യാപിച്ചിട്ടുണ്ട്. കോഴ്‌സുകളില്‍ ചേരുന്നതിന്, വീടിനകത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി ലെയ്ക്ക പ്രതിവാര ഇന്‍സ്റ്റാഗ്രാം ചലഞ്ചുകളും വാഗ്ദാനം ചെയ്യുന്നു. റൂഡി റോയി, അവാര്‍ഡ് നേടിയ ഡോക്യുമെന്ററി ഫോട്ടോഗ്രാഫര്‍ ഡഗ് മെനുവേസ് എന്നിവരുമൊത്തുള്ള കോഴ്‌സുകള്‍ ഈ ആഴ്ച ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുക.
www.instagram.com/leicacamerausa/

#StayHomeWithLeica Photo Challenge Rules

  1. Follow us on Instagram
  2. Post an image that shows a daily ritual performed or a moment with your family
  3. Tag #StayHomeWithLeica & @LeicaCameraUSA in the caption

LEAVE A REPLY

Please enter your comment!
Please enter your name here