Home ARTICLES എന്താണ് ബൊക്കെ? എങ്ങനെ മികച്ച ബൊക്കെ ചിത്രങ്ങളെടുക്കാം?

എന്താണ് ബൊക്കെ? എങ്ങനെ മികച്ച ബൊക്കെ ചിത്രങ്ങളെടുക്കാം?

1036
0
Google search engine

ഫോട്ടോഗ്രാഫിയുമായി ബന്ധപെട്ട് കേട്ടു തുടങ്ങിയ ബൊക്കെ എന്ന വാക്ക് ഇന്ന് ക്യാമറ കമ്പനികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബൊക്കെ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രീസെറ്റ് മോഡുകളുമായാണ് ഇന്ന് നവ തലമുറ ഡിജിറ്റല്‍ ക്യാമറകള്‍ ഇറങ്ങുന്നത്. മിറര്‍ലെസ് ക്യാമറകളില്‍ പ്രത്യേകിച്ചും ഇത്തരമൊരു മോഡ് കാണാം.

Bokeh balls

ഒരു ചിത്രത്തിലെ ബൊക്കെ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഫോക്കസ് അല്ലാത്ത ഭാഗങ്ങളുടെ അവ്യക്ത രൂപങ്ങളെയാണണ്. ഇത് പലപ്പോഴും കാഴ്ചയ്ക്ക് മനോഹരമായിരിക്കും. അതു കൊണ്ടു തന്നെ ഫ്രെയിമില്‍ ഇത്തരം ആര്‍ട്ടിസ്റ്റിക്ക് ഇഫക്ട് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഡെപ്ത്ത് ഓഫ് ഫീല്‍ഡിലെ അവ്യക്തഭാഗങ്ങളെ പ്രകാശം ഉള്ള ചെറു വൃത്തങ്ങള്‍ പോലെയായി മാറ്റുന്ന ഫോട്ടോഗ്രാഫിക്ക് രീതിയാണിത്. വെളിച്ചം അരിച്ചിറങ്ങുമ്പോള്‍ ഗ്ലാസ് പ്രതലങ്ങള്‍ സൃഷ്ടിക്കുന്ന സ്വാഭാവിക രീതിയാണിത്. ഫ്രെയിമിനുള്ളില്‍ ഒരു വിഷയത്തെ നാം ഫോക്കസ് ചെയ്യുകയും ഔട്ടായി നില്‍ക്കുന്ന ഭാഗങ്ങള്‍ ഇത്തരത്തില്‍ ബ്ലര്‍ ആയി മാറുകയും ചെയ്യുന്നിടത്താണ് ബൊക്കെ ഇഫക്ട് പ്രയോഗിക്കാവുന്നത്. ഇതി ചിത്രത്തിന് സൗന്ദര്യം വര്‍ദ്ധിപ്പിക്കും. നല്ല ലെന്‍സ് ഉപയോഗിച്ച് ഫ്രെയിമിലെ സബ്ജക്ടിനെ ഫോക്കസില്‍ നിര്‍ത്തിക്കൊണ്ടും ശേഷിച്ച ഭാഗങ്ങളെ ഡെപ്ത്ത് ഓഫ് ഫീല്‍ഡില്‍ നിന്നും മാറ്റി ബാക്ക്ഗ്രൗണ്ടാക്കി മാറ്റിയും ബൊക്കെ സൃഷ്ടിക്കാം. 

ഉയര്‍ന്ന അപ്പെര്‍ച്വര്‍ ഉള്ള ലെന്‍സുകളില്‍ (അതായത് അപ്പെര്‍ച്വര്‍ എഫ്/1.2, എഫ്/1.4, എഫ്/1.8 തുടങ്ങിയവ) ഇത്തരം ബൊക്കെ നിഷ്പ്രയാസം ഉണ്ടാക്കാം. നിങ്ങള്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ നല്ല പ്രകാശമുള്ളിടത്തേക്ക് നിര്‍ത്തി പിന്നിലുള്ള ഭാഗത്തെ ഫോക്കസില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് ആദ്യം വേണ്ടത്. ഇങ്ങനെ പ്രകാശത്തിന്റെ തോത് നിര്‍ണയിച്ച് ഫോക്കസിനുള്ളില്‍ നിര്‍ത്തുന്ന വിഷയത്തിനു പുറത്തുള്ള ഭാഗത്തെ നിങ്ങളുടെ ഇഷ്ടാനുസരണം വലിപ്പം കൂട്ടിയും കുറച്ചും ബൊക്കെ സൃഷ്ടിക്കാം. പ്രകാശഗോളങ്ങള്‍ പോലെ ത്രീഡയമന്‍ഷന്‍ ഇഫക്ട് ക്രിയേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ വിജയം. ആര്‍ട്ടിസ്റ്റിക്ക് സെന്‍സുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് വളരെയെളുപ്പം സാധിക്കും.

ബൊക്കെ സൃഷ്ടിക്കാന്‍ ഇന്നു വളരെയെളുപ്പത്തില്‍ കഴിയും. ഈ ഇഫക്ട് ക്രിയേറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ മോഡുകള്‍ ഇന്ന് ഒട്ടുമിക്ക ക്യാമറകളിലും കാണാം. എന്നാല്‍ ഇത്തരമൊരു വാക്കിന്റെ അപരിചിത്വം പലരിലുമുണ്ട്. പ്രത്യേകിച്ച് ഫിലിം ക്യാമറകള്‍ കൂടുതലായി ഉപയോഗിച്ചു വന്നിരുന്നവര്‍. അവര്‍ക്ക് വേണ്ടി വിശദമാക്കാം, ബൊക്കെ എന്നത് ഒരു ജാപ്പനീസ് വാക്കാണ്. മങ്ങിയ എന്നൊക്കെയാണ് അര്‍ഥം. ഇതില്‍ നിന്നാണ് ബൊക്കെ എന്ന വാക്ക് ഉണ്ടായത്. ജാപ്പനീസ് ക്രിയേറ്റിവിറ്റിയില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. അതു കൊണ്ട് ജാപ്പനീസ് ക്യാമറ കമ്പനികളെല്ലാം തന്നെ പിന്നീട് ബൊക്കെ ഇമേജുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മോഡുകള്‍ ക്യാമറയില്‍ തന്നെ ക്രിയേറ്റ് ചെയ്യാന്‍ തുടങ്ങി.

1997 ഇല്‍ ഇറങ്ങിയ ഫോട്ടോ ടെക്‌നിക്‌സ് എന്ന മാസികയിലാണ് ബൊക്കെ എന്ന ഇംഗ്ലീഷ് പദം ആദ്യമായി ഇടം നേടിയതെന്നു വിക്കിപീഡീയ പറയുന്നു. ശരിയായിരിക്കാം. അതിനു മുന്‍പ് ഉള്ളവര്‍ ഇതൊരു വലിയ ഫോട്ടോഗ്രാഫിക്ക് തെറ്റായാണ് കണ്ടിരുന്നത്. ബൊക്കെ കട്ട് ചെയ്യാന്‍ കഴിയുന്ന ലെന്‍സുകള്‍ വരെ ഫിലിം കാലത്തുണ്ടായിരുന്നു. ഫോട്ടോ ടെക്‌നിക്‌സ് മാസികയുടെ പത്രാധിപര്‍ മൈക്ക് ജോണ്‍സ്റ്റണ്‍ നിരവധി ലേഖനങ്ങളും ചിത്രങ്ങളും തുടര്‍ച്ചയായി ഇതിനെക്കുറിച്ച് പ്രസിദ്ധീകരിച്ചു. 1998 നു ശേഷം ഇറങ്ങിയ മിക്ക ഫോട്ടോഗ്രാഫി പുസ്തകങ്ങളിലും ബൊക്കെ എന്ന വാക്ക് ഉപയോഗിച്ചതോടെ, ആര്‍ട്ടിസ്റ്റിക്ക് ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ക്രിയേറ്റിവിറ്റിയില്‍ ബൊക്കെയെ വല്ലാതെ ഉപയോഗിക്കാന്‍ തുടങ്ങി. പോര്‌ട്രെയിറ്റുകളില്‍ നമുക്കിടയില്‍ സാധാരണമല്ലെങ്കിലും വെഡിങ് ആല്‍ബങ്ങളില്‍ ഇതു കാണാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here