സോണിയുടെ ഇ, എല്‍ മൗണ്ടുകള്‍ക്കായി സിഗ്മയുടെ മിറര്‍ലെസ് ലെന്‍സ്

0
1332

സിഗ്മ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കായി ആദ്യത്തെ അള്‍ട്രാ ടെലിഫോട്ടോ ലെന്‍സ് പ്രത്യേകമായി പുറത്തിറക്കി. ഈ പുതിയ ലെന്‍സ് മുമ്പത്തെ 100-400 എംഎം ലെന്‍സിന് സമാനമായി കാണപ്പെടുമെങ്കിലും, 100-400 എംഎം എഫ് 56.3 ഡിജി ഡിഎന്‍ ഒഎസ് മിറര്‍ലെസ്സ് ക്യാമറ സിസ്റ്റങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പ്രത്യേകിച്ചും, ലെന്‍സ് സോണിയുടെ ഇ-മൗണ്ടിനും എല്‍-മൗണ്ടിനും അനുയോജ്യമായിരിക്കും.

ഫുള്‍ഫ്രെയിം ഇമേജ് സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 16 ഗ്രൂപ്പുകളിലായി 22 ഘടകങ്ങളാല്‍ ഒരു ലോ ഡിസ്‌പ്രെഷന്‍ എലമെന്റ് (എഫ്എല്‍ഡി), നാല് പ്രത്യേക ലോ ഡിസ്‌പെര്‍ഷന്‍ (എസ്എല്‍ഡി) ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഓട്ടോഫോക്കസിനായി ഇത് ഒരു സ്‌റ്റെപ്പിംഗ് മോട്ടോര്‍ ഉപയോഗിക്കുന്നു. ഒന്‍പത് ബ്ലേഡ് അപ്പര്‍ച്ചര്‍ ഡയഫ്രം, മിനിമം അപ്പര്‍ച്ചര്‍ ശ്രേണി എ22-29, 67 എംഎം ഫ്രണ്ട് ഫില്‍ട്ടര്‍ ത്രെഡ് എന്നിവയുണ്ട്. 100 മില്ലിമീറ്ററാണ് കുറഞ്ഞ ഫോക്കസിംഗ് ദൂരം. ഇതിന് 86 എംഎം വ്യാസവും 197 എംഎം നീളവും നല്‍കിയിരിക്കുന്നു. 1,135 ഗ്രാമാണ് ഭാരം. ആദ്യ യൂണിറ്റുകള്‍ ജൂലൈ 10 ന് ഷിപ്പിംഗ് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here