Home ARTICLES ലൈറ്റ് റൂം, ഫോട്ടോഷോപ്പ്, ക്യാമറ റോ അപ്‌ഡേറ്റുകള്‍ അഡോബ് പുറത്തിറക്കി, വീഡിയോ കാണാം

ലൈറ്റ് റൂം, ഫോട്ടോഷോപ്പ്, ക്യാമറ റോ അപ്‌ഡേറ്റുകള്‍ അഡോബ് പുറത്തിറക്കി, വീഡിയോ കാണാം

1732
0
Google search engine

ലൈറ്റ് റൂം, ഫോട്ടോഷോപ്പ്, ക്യാമറ റോ എന്നിവയ്ക്കായുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അഡോബ് പുറത്തിറക്കി. ഓരോ ഫോട്ടോ കേന്ദ്രീകൃത അപ്ലിക്കേഷനുകളിലും പുതിയതും മെച്ചപ്പെട്ടതുമായ സവിശേഷതകളാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അപ്‌ഡേറ്റുചെയ്ത സവിശേഷതകളെക്കുറിച്ച് കോളിന്‍ സ്മിത്ത് എന്ന യുട്യുൂബര്‍ എടുത്തു പറയുന്നുണ്ട്. ഈ വീഡിയോയാണ് പ്രിയ വായനക്കാര്‍ക്ക് വേണ്ടി ഞങ്ങളും സമര്‍പ്പിക്കുന്നത്. ഫോട്ടോഷോപ്പിലും ക്യാമറ റോയിലും ലൈറ്റ് റൂം ക്ലാസിക്കിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പുതിയ എല്ലാ സവിശേഷതകളും അദ്ദേഹം വിശദമാക്കുന്നു.

ലൈറ്റ് റൂം വീഡിയോയില്‍ പുതിയ ലോക്കല്‍ ഹ്യൂ ഉപകരണം, അപ്‌ഡേറ്റുചെയ്ത ടോണ്‍ കര്‍വ് ഇന്റര്‍ഫേസ്, ഐഎസ്ഒ അഡാപ്റ്റീവ് പ്രീസെറ്റുകള്‍, അപ്ലിക്കേഷനിലുടനീളം അഡോബ് വരുത്തിയ പുതിയ പ്രകടന മെച്ചപ്പെടുത്തലുകള്‍ എന്നിവയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. സ്മിത്തിന്റെ ചാനലില്‍ ഫോട്ടോഷോപ്പ്, ലൈറ്റ് റൂം ടിപ്പുകള്‍, ട്യൂട്ടോറിയലുകള്‍ എന്നിവ നന്നായി തന്നെ വിശദമാക്കുന്നുണ്ട്.

12 മിനിറ്റ് ഫോട്ടോഷോപ്പ് വീഡിയോയ്ക്കായി, ഫോട്ടോഷോപ്പിലെ മെച്ചപ്പെട്ട എഐ പവര്‍ഡ് സെലക്ട് സബ്ജക്റ്റ് ടൂളും അഡോബ് ക്യാമറ റോയ്ക്കായി അപ്‌ഡേറ്റുചെയ്ത ലൈറ്റ് റൂം ഡെഡിക്കേറ്റഡ് ഇന്റര്‍ഫേസിനെക്കുറിച്ചും സ്മിത്ത് വിശദമാക്കുന്നു.

ഫോട്ടോഷോപ്പ്കഫേ എന്ന കോളിന്‍ സ്മിത്തിന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഫോട്ടോഷോപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here