Home LENSES ബേഡ് ഡിറ്റക്ഷന്‍ സാങ്കേതികത്വവുമായി ഒളിമ്പസിന്റെ M.Zuiko Digital ED 150-400mm F4.5 TC1.25x IS PRO...

ബേഡ് ഡിറ്റക്ഷന്‍ സാങ്കേതികത്വവുമായി ഒളിമ്പസിന്റെ M.Zuiko Digital ED 150-400mm F4.5 TC1.25x IS PRO ലെന്‍സ്

1389
0
Google search engine

വരാനിരിക്കുന്ന M.Zuiko Digital ED 150-400mm F4.5 TC1.25x IS PRO ലെന്‍സിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഒളിമ്പസ് പുറത്തിറക്കി. 2019 ജനുവരിയിലാണ് ഈ ലെന്‍സ് പ്രഖ്യാപിച്ചത്. മൈക്രോ ഫോര്‍ തേര്‍ഡ്‌സ് സിസ്റ്റത്തിന്റെ കോംപാക്റ്റബ്ലിറ്റി, ഭാരക്കുറവ്, ഉയര്‍ന്ന ഇമേജ് ഗുണനിലവാരം, സമാനതകളില്ലാത്ത സിസ്റ്റം പോര്‍ട്ടബിലിറ്റി എന്നിവയൊക്കെയാണ് പ്രത്യേകത. കൂടാതെ, സൂപ്പര്‍ ടെലിഫോട്ടോ ഷൂട്ടിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും ബേര്‍ഡിംഗ്, വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി, ഒഎംഡി ഇഎം 1 എക്‌സ് ക്യാമറയില്‍ ഒളിമ്പസ് ഇന്റലിജന്റ് സബ്ജക്റ്റ് ഡിറ്റക്ഷന്‍ ടെക്‌നോളജി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഓട്ടോഫോക്കസിലേക്ക് ബേഡ് ഡിറ്റക്ഷന്‍ ശേഷിയും പുതുതായി ചേര്‍ത്തു. ഫേംവെയര്‍ അപ്‌ഡേറ്റ് വഴി ഈ പുതിയ സവിശേഷത ഇഎം 1 എക്‌സിനും ലഭ്യമാകും.

ബില്‍റ്റ്ഇന്‍ 1.25എക്‌സ് ടെലികോണ്‍വെര്‍ട്ടറിനൊപ്പമാണ് 150-400 എംഎം എഫ് 4.5 ഒളിമ്പസ് പുറത്തിറക്കുന്നത്. ഒഎംഡി ഇഎം 1 എക്‌സ് ഉടമകള്‍ക്ക് 2020 ല്‍ ഫേംവെയര്‍ അപ്‌ഡേറ്റിനായി കാത്തിരിക്കാം. ക്യാമറയുടെ ഇന്റലിജന്റ് സബ്ജക്റ്റ് ട്രാക്കിംഗ് ഓട്ടോഫോക്കസ് കൂടുതല്‍ ഗുണപരമായി ഇനി ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here