Home ARTICLES നിക്കോണ്‍ ഈ വര്‍ഷം രണ്ടു മിറര്‍ലെസ് ക്യാമറകള്‍ പുറത്തിറക്കും?

നിക്കോണ്‍ ഈ വര്‍ഷം രണ്ടു മിറര്‍ലെസ് ക്യാമറകള്‍ പുറത്തിറക്കും?

1007
0
Google search engine

നിക്കോണ്‍ ഈ വര്‍ഷം രണ്ട് പുതിയ മിറര്‍ലെസ്സ് ക്യാമറകള്‍ പുറത്തിറക്കുമെന്ന് റൂമറുകള്‍. ഇസഡ്6എസ്, ഇസഡ്7എസ് എന്നിവ വര്‍ഷാവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് നിക്കോണ്‍ റൂമറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ, ഈ മോഡലുകള്‍ നിലവിലെ ഇസഡ്6, ഇസഡ്7 മോഡലുകളുടെ അപ്‌ഡേറ്റുകളായിരിക്കും.

നിക്കോണ്‍ റൂമറുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് ക്യാമറകളും അവയുടെ മുന്‍ഗാമികളുടെ അതേ സെന്‍സറുകളാണ് ഉപയോഗിക്കുന്നതെങ്കിലും ഡ്യുവല്‍ എക്‌സ്പീഡ് പ്രോസസ്സറുകള്‍ ഉള്‍ക്കൊള്ളുന്നു. പുതിയ ഇഎന്‍-ഇഎല്‍15സി ബാറ്ററി, യുഎസ്ബിസി പവര്‍, ഡ്യുവല്‍ മെമ്മറി കാര്‍ഡ് സ്ലോട്ടുകള്‍ (ഡ്യുവല്‍ സിഎഫ്എക്‌സ്പ്രസ്സ് എന്ന് കണക്കാക്കപ്പെടുന്നു), 4 കെ 60 പി വീഡിയോ എന്നിവയും ഒരു ആഡ്ഓണ്‍ ഗ്രിപ്പ് ഉപയോഗിക്കാനുള്ള ഓപ്ഷനും ഇതില്‍ ഉള്‍പ്പെടുന്നുവത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here