Home LENSES സോണി എഫ്ഇ 12-24 എംഎം എഫ്/2.8 ജി മാസ്റ്റര്‍ ലെന്‍സ്

സോണി എഫ്ഇ 12-24 എംഎം എഫ്/2.8 ജി മാസ്റ്റര്‍ ലെന്‍സ്

947
0
Google search engine

സോണി എഫ്ഇ 12-24 എംഎം എഫ് / 2.8 ജിമാസ്റ്റര്‍ ലെന്‍സ് പുറത്തിറക്കുന്നു. ഇത് ഹൈഎന്‍ഡ് അള്‍ട്രാവൈഡ് ആംഗിള്‍ സൂം ലെന്‍സാണ്. സോണിയുടെ പ്രീമിയം ശ്രേണി ജിമാസ്റ്റര്‍ സീരീസ് ലെന്‍സുകളുടെ ഭാഗമാണ് പുതിയ ലെന്‍സ്. സോണി എഫ്ഇ 1224 എംഎം എഫ് / 2.8 ജിമാസ്റ്റര്‍ ലെന്‍സ് ഒതുക്കമുള്ളതും പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതുമാണ്. ലാന്‍ഡ്‌സ്‌കേപ്പുകള്‍, ആസ്‌ട്രോ ഫോട്ടോഗ്രാഫി, ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫി എന്നിവ പകര്‍ത്താന്‍ ലെന്‍സ് അനുയോജ്യമായ ലെന്‍സാണിത്. 

പുതിയ സോണി എഫ്ഇ 12-24 എംഎം എഫ് / 2.8 ജിമാസ്റ്റര്‍ ലെന്‍സില്‍ സങ്കീര്‍ണ്ണമായ ഒപ്റ്റിക്കല്‍ ഡിസൈന്‍ ഉണ്ട്. ലെന്‍സ് ഘടകങ്ങളെ സംബന്ധിച്ചിടത്തോളം, 14 ഗ്രൂപ്പുകളിലായി 17 ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ മൂന്ന് ആസ്‌ഫെറിക്കല്‍ ഘടകങ്ങള്‍, ഒരു സാധാരണ ആസ്‌ഫെറിക്കല്‍, രണ്ട് സൂപ്പര്‍ എക്‌സ്ട്രാ ലോ ഡിസ്‌പ്രെഷന്‍ ഘടകങ്ങള്‍, മൂന്ന് എക്‌സ്ട്രാലോ ഡിസ്‌പ്രെഷന്‍ ഘടകങ്ങള്‍, ആദ്യമായി ഉപയോഗിക്കുന്ന പുതിയ നാനോ എആര്‍ കോട്ടിംഗ് 2 എന്നിവ ഉള്‍പ്പെടുന്നു.
ഇതു ക്ലൈമറ്റ് പ്രൂഫോടെയാണ് വരുന്നത്. അതായത് ലെന്‍സില്‍ പൊടിയും ഈര്‍പ്പം എന്നിവയെ തടയാനുള്ള രൂപകല്‍പ്പന ഉണ്ട്. മറ്റ് സവിശേഷതകളില്‍ ഇവ ഉള്‍പ്പെടുന്നു: ഡെഡിക്കേറ്റഡ് ഫോക്കസ്‌ഹോള്‍ഡ് ബട്ടണ്‍, ഫോക്കസ് മോഡ് സ്വിച്ച്, കട്ടൗട്ട് ജെല്‍ ഫില്‍ട്ടറുകള്‍ക്കായി ഒരു റിയര്‍ഫില്‍ട്ടര്‍ ഹോള്‍ഡര്‍. ജെല്‍ ഫില്‍ട്ടറുകള്‍ വലുപ്പത്തില്‍ ഒരു ഫില്‍ട്ടര്‍ ടെംപ്ലേറ്റും നല്‍കുന്നു.
പുതിയ സോണി ലെന്‍സ് സിഗ്മയുടെ 14-24 എംഎം എഫ് 2.8 നെക്കാള്‍ വലുതാണ്, അതിന്റെ ഭാരം 847 ഗ്രാം ആണ്. ലെന്‍സ് അന്താരാഷ്ട്ര വിപണയില്‍ 3,000 യുഎസ് ഡോളര്‍ വിലയ്ക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here