വെര്‍ച്വല്‍ ഡെമോയുമായി ഫ്യൂജിഫിലിം

0
174

കോവിഡ് സമയത്ത് വീട്ടിലിരിക്കുന്നവരെ ഉപയോക്താക്കളെ സഹായിക്കാനായി ഫ്യൂജി ഫിലിം. ഫ്യൂജിഫിലിം എക്‌സ് അല്ലെങ്കില്‍ ജിഎഫ്എക്‌സ് ക്യാമറ/ലെന്‍സുകളുടെ ഡെമോ ഇപ്പോള്‍ വെര്‍ച്വലായി കാണാം. ഇതിനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. ഏതു സ്ലോട്ട് ആണോ ആവശ്യം അതു തിരഞ്ഞെടുക്കുക, തുടര്‍ന്നു വിശദാംശങ്ങള്‍ നല്‍കുക.

https://calendly.com/—-469/virtual-demo?month=2020-07
ഓരോ ഉപയോക്താവിനും ഇഷ്ടാനുസരണം തീയതികള്‍ തെരഞ്ഞെടുത്തു കൊണ്ട് ഫ്യുജിയുടെ പ്രൊഡക്ടുകളുമായി ബന്ധപ്പെട്ട വെബിനാറുകളുടെയും സൂം മീറ്റിങ്ങുകളുടെയും ലിങ്കുകള്‍ അതാതു തീയതിക്കനുസരിച്ച് ഓട്ടോമാറ്റിക്കായി ലഭിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് നോട്ടിഫിക്കേഷനായി മെയിലില്‍ ലഭിക്കും. ഇങ്ങനെ നിങ്ങളുടെ റിസര്‍വ് ചെയ്ത തീയതിയില്‍ ഡെമോ ആസ്വദിക്കുകയും ചെയ്യുക.

കൂടുതല്‍ അറിയുക:- https://fujifilm-x.com/en-in/

ഒരു ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഡെമോയ്ക്കു വേണ്ടി കടകളിലേക്കു പോകാന്‍ മടിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണിത്. ഫുജിഫിലിം ഇതാദ്യമായാണ് ഇത്തരമൊരു ഡെമോ അവതരിപ്പിക്കുന്നത്. ഡെമോയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ ക്യാമറയുടെയും ലെന്‍സുകളുടെയും പ്രകടനം നേരിട്ടു കാണാനാകും. ഒപ്പം, ഫ്യൂജ്ഫിലിം വിദഗ്ധരുമായി ഒരു കൂടിക്കാഴ്ചയ്ക്കും അവസരമൊരുങ്ങു ം.

LEAVE A REPLY

Please enter your comment!
Please enter your name here