നിക്കോണ്‍ ക്യാമറകള്‍ വെബ്ക്യാം പോലെ പ്രവര്‍ത്തിക്കും, ഡൗണ്‍ലോഡ് ചെയ്യാം ഈ യൂട്ടിലിറ്റി

0
1017

നിക്കോണ്‍ വെബ്കാം യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിന്റെ ബീറ്റ പതിപ്പ് പുറത്തിറക്കി. ഇത് നിരവധി നിക്കോണ്‍ ഡിഎസ്എല്‍ആര്‍, ഇസഡ് സീരീസ് മിറര്‍ലെസ്സ് ക്യാമറകള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് നിക്കോണ്‍ പ്രഖ്യാപിച്ചു. ക്യാനോണ്‍, നിക്കോണ്‍ എന്നിവരും മറ്റുള്ളവരും പുറത്തിറക്കിയ വെബ്ക്യാം യൂട്ടിലിറ്റി സോഫ്‌റ്റ്വെയറിന് സമാനമാണിത്. സ്‌കൈപ്പ്, സൂം പോലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഗ്രാമുകള്‍ക്കും ലൈവ്‌സ്ട്രീമിംഗ് പ്രൊഡക്ഷന്‍ പ്രോഗ്രാമുകള്‍ക്കും ഇത് ഉപയോഗിക്കാം. നിങ്ങളുടെ ക്യാമറയില്‍ നിന്നുള്ള ലൈവ് വ്യൂ ഒരു വെബ്ക്യാം ഫീഡായി ഉപയോഗിക്കാന്‍ നിക്കോണിന്റെ ഈ വെബ്ക്യാം യൂട്ടിലിറ്റി സഹായിക്കും.

ഇപ്പോള്‍, വിന്‍ഡോസ് 10 ന്റെ 64 ബിറ്റ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് മാത്രമേ നിക്കോണിന്റെ വെബ്ക്യാം യൂട്ടിലിറ്റി ലഭ്യമാകൂ. നിക്കോണ്‍ ഡിഎസ്എല്‍ആറും നിലവില്‍ പിന്തുണയ്ക്കുന്ന മിറര്‍ലെസ് ക്യാമറകളും ചുവടെ:

ഇസഡ് 7
ഇസഡ് 6
ഇസഡ് 5
ഇസഡ് 50
ഡി 6
ഡി 850
ഡി 780
ഡി 500
ഡി 7500
ഡി 5600

ഇതൊരു ബീറ്റ ആയതിനാല്‍ എതെങ്കിലും ബഗുകള് ഒരു തവണയെങ്കിലും കണ്ടാല്‍ ആശ്ചര്യപ്പെടരുത്. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും നിക്കോണിന്റെ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ബീറ്റാ വെബ്ക്യാം യൂട്ടിലിറ്റി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here