നിക്കോണ്‍ ഇസഡ് മൗണ്ടിനായുള്ള മൈക്ക് 25 എംഎം എഫ് 1.8 മാനുവല്‍ ലെന്‍സിന് 75 ഡോളര്‍!

0
1677

വെറും എഴുപത്തഞ്ച് ഡോളറിന് ഇങ്ങനെയൊരു ലെന്‍സോ? ഡിപി റിവ്യൂവിന്റെ വാര്‍ത്തകള്‍ പ്രകാരം ഇതു ശരിയാണ്. നിക്കോണ്‍ ഇസെഡ്മൗണ്ട് ക്യാമറകള്‍ക്കായി 25 എംഎം എഫ് 1.8 മാനുവല്‍ ഫോക്കസ് പ്രൈം ലെന്‍സിനാണ് ലെന്‍സ് നിര്‍മ്മാതാക്കളായ മൈക്ക് ഈ തുക ഈടാക്കുന്നത്. അഞ്ച് ഗ്രൂപ്പുകളിലായി ഏഴ് ഘടകങ്ങളാല്‍ നിര്‍മ്മിച്ച ഈ ലെന്‍സ്, എഫ് 1.8 മുതല്‍ എഫ് 16 വരെയുള്ള അപ്പര്‍ച്ചര്‍ ശ്രേണി ഉണ്ട്, കുറഞ്ഞത് ഫോക്കസിംഗ് ദൂരം 25 സെമിയാണ്, ഒമ്പത് ബ്ലേഡ് അപ്പേര്‍ച്ചര്‍ ഡയഫ്രം ഇത് ഉപയോഗിക്കുന്നു.

ലെന്‍സ് 61 മില്ലീമീറ്റര്‍ (2.4 ഇഞ്ച) വ്യാസത്തിലും 41 എംഎം നീളത്തിലും 170 ഗ്രാം തൂക്കത്തിലും വരുന്നു. മെയ്‌കെയുടെ ഈ ലെന്‍സ് എപിഎസ്‌സിക്ക് മാത്രമാണോ അതോ ഫുള്‍ ഫ്രെയിമിലാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൈക്കിന്റെ വെബ്‌സൈറ്റില്‍ ലെന്‍സ് ഇപ്പോള്‍ 75 ഡോളറിന് ലഭ്യമാണ്. ലെന്‍സ്, ഫ്രണ്ട്/റിയര്‍ ക്യാപ്‌സ്, ഒരു കാരി പൗച്ച്, മൈക്രോ ഫൈബര്‍ ക്ലീനിംഗ് തുണി എന്നിവയുമായാണ് ഇത് വരുന്നത്.
Details:
Meike’s website

LEAVE A REPLY

Please enter your comment!
Please enter your name here