കോസിനയുടെ വോയിഗ്‌ലാണ്ടര്‍ സൂപ്പര്‍ നോക്ടണ്‍ 29 എംഎം എഫ് 0.0 ലെന്‍സ്

0
691

കോസിന ജപ്പാന്‍ എംഎഫ്ടി സിസ്റ്റങ്ങള്‍ക്കായി അതിവേഗത്തിലുള്ള വോയിഗ്‌ലാണ്ടര്‍ സൂപ്പര്‍ നോക്ടണ്‍ 29 എംഎം എഫ് 0.0 ലെന്‍സ് പുറത്തിറക്കുന്നു. മൈക്രോ ഫോര്‍ തേര്‍ഡ്‌സ് (എംഎഫ്ടി) ക്യാമറ സിസ്റ്റങ്ങള്‍ക്കായുള്ളതാണിത്. സൂപ്പര്‍ നോക്ടണ്‍ അസ്‌ഫെറിക്കല്‍ ലെന്‍സ് വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വേഗതയേറിയതായിരിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

ഒരു ഫുള്‍ ഫ്രെയിം ക്യാമറയില്‍ 58 എംഎം ലെന്‍സിന് തുല്യമായ ഫോക്കല്‍ ലെങ്ത് വാഗ്ദാനം ചെയ്യുന്ന പൂര്‍ണ്ണമായും മാനുവല്‍ ലെന്‍സ്, 7 ഗ്രൂപ്പുകളിലായി 11 ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതില്‍ ഒരു ഗ്രൗണ്ട് ആസ്‌ഫെറിക്കല്‍ എലമെന്റും ഉണ്ട്. ലെന്‍സില്‍ എ0.8 മുതല്‍ എ16 വരെയുള്ള അപ്പേര്‍ച്ചര്‍ ശ്രേണി, പന്ത്രണ്ട് ബ്ലേഡ് അപ്പേര്‍ച്ചര്‍ ഡയഫ്രം, മാനുവല്‍ ഫോക്കസിനുള്ള ഓള്‍മെറ്റല്‍ ഹെലികോയിഡ് യൂണിറ്റ്, വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ അപ്പേര്‍ച്ചര്‍ ക്രമീകരണം നിശബ്ദമാക്കുന്നതിന് ഒരു പ്രത്യേക ഡിക്ലിക്ക് സ്വിച്ച് എന്നിവയുണ്ട്.

കോസിന നല്‍കിയ സാമ്പിള്‍ ഇമേജ് ചുവടെ:

ഡിസംബറില്‍ ഏകദേശം 2,100 ഡോളറിന് ലെന്‍സ് വിപണിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here