Home ARTICLES ഫോട്ടോകിന അനിശ്ചിതമായി റദ്ദാക്കി

ഫോട്ടോകിന അനിശ്ചിതമായി റദ്ദാക്കി

1310
0
Google search engine

‘ഇമേജിംഗ് മാര്‍ക്കറ്റിലെ കുറവ്’ മൂലം ജര്‍മ്മനിയിലെ കൊളോണില്‍ നടത്തി വന്നിരുന്ന ഫോട്ടോഗ്രാഫി ഇവന്റ് അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഫോട്ടോകിന പ്രഖ്യാപിച്ചു. ഫോട്ടോകിന പുറത്തിറക്കിയ പത്രക്കുറിപ്പില്‍, പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെറാള്‍ഡ് ബോസ് (ഫോട്ടോകിനയുടെ പിന്നിലുള്ള സംഘാടക കമ്പനി) പറയുന്നു:

‘നിര്‍ഭാഗ്യവശാല്‍, ഫോട്ടോകിന നടത്താന്‍ ഈ വര്‍ഷവും കഴിയില്ല. 70 വര്‍ഷത്തെ ചരിത്രം വച്ചു നോക്കുമ്പോള്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ വൈഷമ്യമുണ്ട്. എന്നാല്‍ കോവിഡും അതിനെത്തുടര്‍ന്നുണ്ടായ വിപണിപ്രതിസന്ധിയും മൂലം ഞങ്ങള്‍ക്ക് മറ്റൊരു ബദല്‍ സംവിധാനമില്ല.

ആഗോള കോവിഡ് 19 പാന്‍ഡെമിക് ഇല്ലാതെ തന്നെ, ഇത്തവണ ഇമേജിംഗ് മാര്‍ക്കറ്റിന് ശക്തമായ ഇടിവുണ്ടായി, ഇരട്ട അക്കങ്ങളിലാണിത്. മുമ്പത്തേക്കാള്‍ കൂടുതല്‍ ഫോട്ടോഗ്രാഫുകള്‍ ഇന്ന് എടുക്കുന്നുണ്ട് എന്നത് സത്യമാണ്. ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും സംയോജനമായി സ്മാര്‍ട്ട്‌ഫോണ്‍ മാറുകയും സോഷ്യല്‍ മീഡിയ വഴി വലിയ പ്രൊമോഷനും നടപ്പാകുന്നു. ക്ലാസിക് മാര്‍ക്കറ്റിന്റെ വലിയ സെഗ്മെന്റുകളെ ഇത് ഉന്മൂലനം ചെയ്യുന്നു. തല്‍ഫലമായി, അന്താരാഷ്ട്ര ഇമേജിംഗ് വിപണിയിലെ ഉയര്‍ന്ന നിലവാരവും പ്രൊഫഷണലിസവും പ്രതിനിധീകരിക്കുന്ന ആഗോള പ്രശസ്ത ബ്രാന്‍ഡെന്ന നിലയില്‍ ഫോട്ടോകിനയുടെ ഗുണനിലവാരവുമായി മൊത്തത്തിലുള്ള ഈ സാഹചര്യം പൊരുത്തപ്പെടുന്നില്ല. അപ്പോള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.’ പത്രക്കുറിപ്പ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here