Home ARTICLES ഒട്ടനവധി പുതുമകളുമായി ഫോട്ടോവൈഡ് മാഗസിന്‍ 257-ാം ലക്കം വിപണിയില്‍

ഒട്ടനവധി പുതുമകളുമായി ഫോട്ടോവൈഡ് മാഗസിന്‍ 257-ാം ലക്കം വിപണിയില്‍

1647
0
Google search engine

കോവിഡ് കാലത്തും പുതുമകള്‍ നഷ്ടപ്പെടുത്താതെ ഫോട്ടോവൈഡ് മാഗസിന്റെ ഡിസംബര്‍ ലക്കം (ലക്കം: 257) വിപണിയിലെത്തിയിരിക്കുന്നു. സോണി ആല്‍ഫ 7സി എന്ന ഫുള്‍ ഫ്രെയിം കോംപാക്ട് ക്യാമറയുടെ വിശേഷങ്ങളും ഗോപ്രോയുടെ പുതിയ ക്യാമറയെക്കുറിച്ചുള്ള വാര്‍ത്തയുമാണ് ഇതില്‍ പ്രധാനമായുള്ളത്. ടൈംലാപ്‌സ് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഇതാദ്യമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശാസ്ത്രീയമായും സാങ്കേതികമായും ടൈംലാപ്‌സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ലേഖനം വിശദമാക്കുന്നു.

ഡിസംബര്‍ മാസത്തിലെ മഞ്ഞുകാലത്ത് ഔട്ട്‌ഡോര്‍ ഫോട്ടോഗ്രാഫിക്ക് ശ്രമിക്കുമ്പോള്‍ വൈറ്റ്ബാലന്‍സ് എങ്ങനെ സെറ്റു ചെയ്യണമെന്നു വിശദമാക്കുന്ന വിജ്ഞാനപ്രദമായ കവര്‍‌സ്റ്റോറിയാണ് ഈ ലക്കത്തിന്റെ ഹൈലൈറ്റ്. ഒപ്പം ഓഷ്യന്‍ ഫോട്ടോഗ്രാഫി ഇന്റര്‍നാഷണല്‍ മത്സരവിജയിയെക്കുറിച്ചും മത്സരത്തിന്റെ വിവിധ വിഭാഗങ്ങളിലെ ചിത്രങ്ങളെക്കുറിച്ചും അറിയാം.

മാതൃഭൂമിയുടെ പീരിയോഡിക്കല്‍സ് ഫോട്ടോഗ്രാഫര്‍ എന്‍.എം. പ്രദീപിനെ പരിചയപ്പെടുത്തുന്നു. ഒപ്പം ജോര്‍ജ് മേലുകാവിന്റെ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ഫോട്ടോജീവിതത്തെയും പരിചയപ്പെടുത്തുന്നു. മറക്കാനാവാത്ത ചിത്രം എന്ന പംക്തിയില്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണ് അതിഥിയായി എത്തിയിരിക്കുന്നത്. വായിക്കാനും സൂക്ഷിച്ചു വെക്കാനും വലിയൊരു മുതല്‍ക്കൂട്ടാണ് ഈ ലക്കം. കോപ്പികള്‍ക്കായും ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാനും 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം എസ്എംഎസ് അല്ലെങ്കില്‍ വാട്‌സാപ്പ് ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here