Home ARTICLES 108 എംപി ക്വാഡ് ക്യാമറയും 120 ഹേര്‍ട്‌സ് ഡിസ്‌പ്ലേയുമായി എംഐ 10ഐ, വില 20,999 മുതല്‍

108 എംപി ക്വാഡ് ക്യാമറയും 120 ഹേര്‍ട്‌സ് ഡിസ്‌പ്ലേയുമായി എംഐ 10ഐ, വില 20,999 മുതല്‍

463
0
Google search engine

ഷവോമി ഒടുവില്‍ ഞെട്ടിപ്പിക്കുന്ന വിലയില്‍ എംഐ 10ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. ശരിക്കും മെയ്ഡ് ഇന്‍ ഇന്ത്യ ഫോണ്‍ എന്ന രൂപത്തിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ 2020 ല്‍ ചൈനയില്‍ പുറത്തിറക്കിയ എംഐ 10 ടി ലൈറ്റിന്റെ ട്വീക്ക് ചെയ്ത പതിപ്പാണ് മി 10ഐ എന്ന് വ്യക്തമാകുന്നു.

3 വേരിയന്റുകളില്‍ വരുന്ന എംഐ 10ഐ-യുടെ എന്‍ട്രി വേരിയന്റ് 20,999 രൂപയാണ് വില. ഈ വേരിയന്റിനൊപ്പം 6 ജിബി റാമും 64 ജിബി സ്‌റ്റോറേജും ലഭിക്കുന്നു. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ലഭിക്കുന്ന മിഡ് വേരിയന്റിന് 21,999 രൂപയാണ് വിപണി വില. മൂന്നാമത്തേത് 23,999 രൂപയ്ക്ക് ലഭിക്കും. ഇതിന് 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുണ്ട്. മൂന്ന് വേരിയന്റുകള്‍ രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. 108 എംപി ക്വാഡ് ക്യാമറയാണ് വലിയ ഹൈലൈറ്റ്. പ്രീമിയം ഫോണ്‍ ആയിരിക്കുമെന്ന് വലിയ തോന്നല്‍ ഉണ്ടാക്കിയിരുന്നെങ്കിലും വിലക്കുറവ് വിപണി പിടിക്കാനുള്ള ഷവോമിയുടെ തന്ത്രമനായി തന്നെ കാണണം.

1080പി റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിന്റെയും പിന്തുണയോടെ മുന്‍വശത്ത് 6.67 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എംഐ 10 ഐ വരുന്നത്. ഡിസ്‌പ്ലേ അഡാപ്റ്റീവ് ചേര്‍ന്നിരിക്കുന്ന ഇതില്‍, 6 റിഫ്രെഷ് റേറ്റുകള്‍ ഓട്ടോമാറ്റിക്കായി മാറാന്‍ അനുവദിക്കുന്നു, അത് 30ഹേര്‍ട്‌സില്‍ നിന്ന് ആരംഭിച്ച് 120ഹേര്‍ട്‌സ് വരെ പോകാം. സംരക്ഷണത്തിനായി ഫോണ്‍ ഒരു കോര്‍ണിംഗ് ഗോറില്ല 5 ഷീറ്റും ഉപയോഗിക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ 750 ജി സോസിയാണ് ഇതിലുള്ളത്. ഇത് റാമിന്റെയും സ്‌റ്റോറേജിന്റെയും ഒന്നിലധികം കോണ്‍ഫിഗറേഷനുകളെ ചേര്‍ത്തു വെക്കുന്നു. 108 മെഗാപിക്‌സല്‍ ഐസോസെല്‍ എച്ച്എം 2 സെന്‍സറിന് ചുറ്റും നിര്‍മ്മിച്ച ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ വരുന്നത്. 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2 ക്യാമറ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ക്യാമറകള്‍. സെല്‍ഫികള്‍ക്കായി, ഫോണിന് 16 മെഗാപിക്‌സല്‍ സെന്‍സര്‍ ലഭിക്കും.

33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 4820 എംഎഎച്ച് ബാറ്ററി പായ്ക്കാണ് ഈ ഉപകരണത്തിലുള്ളത്. ഇത് വെറും 30 മിനിറ്റിനുള്ളില്‍ 68 ശതമാനവും ഒരു മണിക്കൂറിനുള്ളില്‍ 0-100 ചാര്‍ജും വര്‍ദ്ധിപ്പിക്കും. ഫോണിന്റെ ഭാരം 214.5 ഗ്രാം ആണ്. മെച്ചപ്പെട്ട ഓഡിയോ പ്രകടനത്തിനായി ഫോണ്‍ ഇരട്ട സ്റ്റീരിയോ സ്പീക്കറുകളും വാഗ്ദാനം ചെയ്യുന്നു. 360 ഡിഗ്രി ആംബിയന്റ് ലൈറ്റ് സെന്‍സറും ഉപകരണത്തില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here