ഫോട്ടോവൈഡ് മാഗസിന്‍ ജനുവരി ലക്കം വിപണിയില്‍

0
557

ഫോട്ടോവൈഡ് മാഗസിന്‍ ജനുവരി ലക്കം (258) വിപണിയിലെത്തി. ഏറ്റവും പുതിയ ക്യാമറ, അനുബന്ധ വാര്‍ത്തകളും റിവ്യൂകളും ഉള്‍പ്പെടെയുള്ള പ്രൗഢഗംഭീരമായ പതിപ്പില്‍ ആദ്യമായി വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരം നേടിയ ഇന്ത്യന്‍ വനിത ഐശ്വര്യ ശ്രീധറിനെ അവതരിപ്പിക്കുന്നു. ഒപ്പം മ്യാന്‍മാറിന്റെ സ്വന്തം ഫോട്ടോഗ്രാഫറായ കെ.കെയുടെ ചിത്രങ്ങളും കാണാം.

ലാന്‍ഡ്‌സ്‌കേപ്പുകള്‍ പോര്‍ട്രെയിറ്റ് മോഡില്‍ എടുക്കുന്നതിനെക്കുറിച്ചുള്ള പ്രധാന ട്യൂട്ടോറിയലില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. പക്ഷികള്‍ കഥ പറയുന്നു എന്ന ലേഖനത്തില്‍ ബേര്‍ഡ് ഫോട്ടോഗ്രാഫിയില്‍ അവാര്‍ഡ് നേടിയ ലോക ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം, മെട്രൊ വാര്‍ത്തയുടെ ഫോട്ടോഗ്രാഫര്‍ വിമിത്ത് ഷാലിന്റെ ചിത്രങ്ങളെക്കുറിച്ച് പ്രമുഖ ഫോട്ടോഗ്രാഫര്‍ ബി.ചന്ദ്രകുമാര്‍ എഴുതുന്നു. 

നിക്കോണ്‍ ഇസ്ഡ് 6- ടു ക്യാമറയുടെ വിശദമായ റിവ്യുവും ഇത്തവണ വായിക്കാം. പുതിയ ഉത്പന്നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍, ഫോട്ടോവൈഡിന്റെ ചരിത്രത്തെക്കുറിച്ച് ഫോട്ടോവൈഡ് മാഗസിന്‍ എ. പി. ജോയ് എഴുതുന്ന സ്ഥിരം പംക്തി, ഒപ്പം ഗലേറിയ, ലാസ്റ്റ് ഫ്രെയിം ഉള്‍പ്പെടെയുള്ളവയും വായിക്കാം. 

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം എസ്എംഎസ്/ വാട്‌സാപ്പ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here