Home News 2016 ന് ശേഷം ആദ്യമായി ആപ്പിള്‍ സാംസങിനെ മറികടന്നു!

2016 ന് ശേഷം ആദ്യമായി ആപ്പിള്‍ സാംസങിനെ മറികടന്നു!

418
0
Google search engine

പുതിയ ഐഫോണ്‍ 12 സീരീസ് ആപ്പിളിന്റെ മുഖം രക്ഷിച്ചുവെന്നു തന്നെ പറയാം. കോവിഡ് കാലത്തും മികച്ച വില്‍പ്പന തുടരുന്ന ഈ സീരിസ് ഇപ്പോള്‍ സാംസങ്ങിനെ വില്‍പ്പനയുടെ കാര്യത്തില്‍ മറികടന്നിരിക്കുന്നു. ഗാര്‍ട്‌നര്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനത്തിന്റെ അഭിപ്രായത്തില്‍, 2016 ന് ശേഷം ഒരു പാദത്തില്‍ ആദ്യമായി ആപ്പിള്‍ സാംസങ്ങിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ വിറ്റു. ഇതിനര്‍ത്ഥം ആപ്പിള്‍ ഐഫോണ്‍ 7 സീരീസ് അവതരിപ്പിച്ച കാലം മുതല്‍ തന്നെ സാംസങ് ആപ്പിളിനേക്കാള്‍ മുന്നിലാണെന്നും കൂടുതല്‍ യൂണിറ്റുകള്‍ വില്‍ക്കുന്നുണ്ടെന്നുമാണ്.

അന്തിമ ഉപയോക്താക്കള്‍ക്കുള്ള ആഗോള വില്‍പ്പന 2020 നാലാം പാദത്തില്‍ 5.4 ശതമാനം കുറഞ്ഞുവെന്നും ഗവേഷണ സ്ഥാപനം അവകാശപ്പെട്ടു. 2020 ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 12.5 ശതമാനം കുറഞ്ഞു. ഗാര്‍ട്‌നറുടെ കണക്കുകള്‍ പ്രകാരം നാലാം പാദത്തില്‍ വിറ്റ ഫോണുകളുടെ കാര്യത്തില്‍ ആപ്പിളിന് 20 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്, സാംസങ്ങിന് 16.2 ശതമാനം മാത്രമേയുള്ളു. 11 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഷവോമി, ഒപ്പോ, വാവേ എന്നിവയ്ക്ക് 9 ശതമാനം വിപണി വിഹിതമുണ്ട്. 5 ജി പ്രവര്‍ത്തനക്ഷമമാക്കിയ ഐഫോണ്‍ 12 സീരീസ് ലോഞ്ച് 2020 നാലാം പാദത്തില്‍ കമ്പനിയെ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആപ്പിള്‍ അവസാനമായി ഈ നേട്ടം കൈവരിച്ചത് 2016 നാലാം പാദത്തിലാണ്.

മൊത്തത്തില്‍ വിറ്റഴിച്ച ഫോണുകളുടെ കാര്യത്തില്‍ 18.8 ശതമാനം വിപണി വിഹിതവുമായി സാംസങ് മുന്നിലാണ്. 2020 ല്‍ ആപ്പിളിന് 14.8 ശതമാനം വിപണി വിഹിതമേയുള്ളു. 2020 ല്‍ സാംസങ് 14.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ടീമുകളില്‍ നിന്ന് കടുത്ത മത്സരമാണ് സാംസങ് നേരിട്ടത്. 2020 ല്‍ വളര്‍ച്ച കൈവരിച്ച രണ്ടേ രണ്ടു സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളേ ഉള്ളു. അത് ആപ്പിളും ഷവോമിയും മാത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ അവരുടെ ചെലവുകളില്‍ ജാഗ്രത പാലിച്ചെങ്കിലും, 5 ജി സ്മാര്‍ട്ട്‌ഫോണുകളും ക്യാമറയ്ക്ക് അനുകൂലമായ സവിശേഷതകളും ചില ഉപയോക്താക്കളെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിച്ചു, ‘ഗാര്‍ട്ട്‌നറിലെ മുതിര്‍ന്ന ഗവേഷണ ഡയറക്ടര്‍ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here