Home News ഏറെ പുതുമകളോടെ ഫോട്ടോവൈഡ് മാഗസിന്‍ പുതിയ ലക്കം വിപണിയില്‍

ഏറെ പുതുമകളോടെ ഫോട്ടോവൈഡ് മാഗസിന്‍ പുതിയ ലക്കം വിപണിയില്‍

475
0
Google search engine

പ്രൊഡക്ട് ഫോട്ടോഗ്രാഫിയിലെ സാധ്യതകളെ പരിചയപ്പെടുത്തുന്ന കവര്‍ സ്റ്റോറിയുമായി ഫോട്ടോവൈഡ് മാഗസിന്‍ പുതിയ ലക്കം (മാര്‍ച്ച് 2021, ലക്കം: 260) വിപണിയിലെത്തി. പ്രൊഡക്ട് ഫോട്ടോഗ്രാഫി ചെയ്യാന്‍ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ ചിത്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യണമെന്നും വ്യക്തമാക്കുന്ന ലേഖനത്തില്‍ പുതിയ കോവിഡ് കാലത്ത് എങ്ങനെ ഇതില്‍ വിജയിക്കാമെന്നും വ്യക്തമാക്കുന്നു. ഒപ്പം ലോക പ്രശസ്തരായ രണ്ടു ഫോട്ടോഗ്രാഫര്‍മാരെയും അവതരിപ്പിക്കുന്നു. ആന്‍ഡി റോസ് എന്ന ഫോട്ടോഗ്രാഫറുടെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് ഏറെ മനോഹരം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജമാണ് ഈ ലക്കത്തിന്റെ വലിയൊരു പ്രത്യേകത.

നിക്കോണിന്റ ഇസഡ്6, ഇസഡ് 7 ഫിംവേര്‍ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള വിവരങ്ങളും പുതിയ ലക്കത്തില്‍ വായിക്കാം. ഒപ്പം പുതുമയേറിയ മറ്റ് നിരവധി ട്യൂട്ടോറിയലുകളും ഇതില്‍ നിറഞ്ഞിരിക്കുന്നു. പുലിയുടെ ചിത്രങ്ങളെടുത്തു പ്രസിദ്ധനായ പുലിറ്റ്‌സര്‍ പ്രദീപ് എന്ന ന്യൂസ് ഫോട്ടോഗ്രാഫറുടെ ജീവിതവും ചിത്രവും ബി. ചന്ദ്രകുമാര്‍ പരിയചപ്പെടുത്തുന്നു. ഒപ്പം ടോവിനോ തോമസിനെ മറക്കാനാവാത്ത ചിത്രത്തില്‍ രാജശേഖരന്‍ മുതുകുളം അവതരിപ്പിക്കുന്നു. കൂടാതെ, പതിവ് പംക്തികളായ ലാസ്റ്റ് ഫ്രെയിം, ചരിത്രത്തിലൂടെ, ഗലേറിയ എന്നിവയും ലെയ്ക്ക എസ്എല്‍2-എസ് ക്യാമറയുടെ വിശേഷങ്ങളും പുതിയ ലക്കം വായിക്കാം.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012

LEAVE A REPLY

Please enter your comment!
Please enter your name here