നിക്കോണ്‍ ഇസഡ് 9 പുറത്തിറങ്ങുന്നു, ഒളിപ്പിച്ചു വെച്ചിരിക്കുന്നത് നിരവധി സവിശേഷതകള്‍

0
614

നിക്കോണിന്റെ പുതിയ ഇസഡ് 9 ക്യാമറ വൈകാതെ വിപണിയിലെത്തും. പ്രൊഫഷണല്‍ മിറര്‍ലെസ്സ് ഇസഡ് സീരീസ് ക്യാമറയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, നിക്കോണ്‍ ഇസഡ് 9 നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുതായി വികസിപ്പിച്ച സിമോസ് സെന്‍സറും പ്രോസസ്സിംഗ് എഞ്ചിനുമാണ് ഇതില്‍ ഉപയോഗിക്കുക. 

8 കെ വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന ഈ സെന്‍സര്‍ പുതിയ ചിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് വ്യക്തമായി. സോണിയുടെ മുന്‍നിര സ്‌പോര്‍ട്‌സ്, ആക്ഷന്‍ ക്യാമറ, ആല്‍ഫ 1 നോടു മത്സരിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതിയെന്നാണ് സൂചന. ഡി 6 നെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത പ്രൊഫഷണല്‍ ക്യാമറയില്‍ ഏറ്റവും പുതിയ ആധുനിക സവിശേഷകതകള്‍ എല്ലാമുണ്ടായിരിക്കുമെന്ന് നിക്കോണ്‍ വാഗ്ദാനം ചെയ്യുന്നു. ക്യാമറയുടെ മറ്റ് ഫീച്ചറുകളൊന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here