ഫോട്ടോവൈഡ് മാഗസിന്റെ ഏപ്രില്‍ ലക്കം, (ലക്കം: 261) വിപണിയില്‍. വെഡിങ് ഫോട്ടോഗ്രാഫിയില്‍ ഏറെ പേര്‍ ആരാധിക്കുന്ന ലോകോത്തര ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ലാക്‌സ് എന്ന സ്പാനിഷ് ഫോട്ടോഗ്രാഫറെയാണ് ഇത്തവണ ഫോട്ടോവൈഡ് മാഗസിന്‍ അവതരിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന വെഡിങ് ഫോട്ടോഗ്രാഫി എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. നിഴലിനെയും വെളിച്ചത്തെയും വര്‍ണ്ണത്തെയും എങ്ങനെ ക്രിയാത്മകമായും സൃഷ്ടിപരമായും ഉപയോഗിക്കണമെന്നും ദൃശ്യപരതയില്‍ എങ്ങനെ മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്നും വിക്ടര്‍ പറയുന്നു. ഫോട്ടോ ജേര്‍ണലിസത്തില്‍ നിന്നും വെഡിങ് ഫോട്ടോഗ്രാഫിയിലേക്ക് മാറിയ വിക്ടര്‍ പിന്നീട് ഫോട്ടോഗ്രാഫി ജീവീതത്തില്‍ എഴുതിച്ചേര്‍ത്ത് വിജയത്തിന്റെ വന്‍ മാറ്റൊലി. ആ വിശേഷങ്ങളാണ് ഇത്തവണ മാഗസിനിലുള്ളത്.
ഒപ്പം 2020 വേള്‍ഡ് നേച്ചര്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന്റെ വിശേഷങ്ങള്‍ വായിക്കാം. ഈ അന്താരാഷ്ട്ര പുരസ്‌ക്കാരത്തിന്റെ ഗോള്‍ഡന്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ഒരു മലയാളിയാണ്. അദ്ദേഹമെടുത്ത ചിത്രവും അതിന്റെ വിശേഷങ്ങളും ഈ ലക്കം വായിക്കാം. ഒപ്പം നിക്കോണിന്റെ ഇസഡ് 9 ക്യാമറയുടെ വരവിനെക്കുറിച്ചും സിഗ്മയുടെ പുതിയ ക്യാമറയെക്കുറിച്ചും സോണിയുടെ പുതുപുത്തന്‍ ലെന്‍സിനെക്കുറിച്ചുമുള്ള വിശേഷങ്ങളും ഇതോടൊപ്പം വായിക്കാം.
കൂടുതല്‍ പുതുമകളോടെ എത്തിയിരിക്കുന്ന ഫോട്ടോവൈഡ് മാഗസിന്‍ ഇന്നു തന്നെ സ്വന്തമാക്കൂ…

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012