ഫ്യൂജിഫിലിം എക്‌സ്എഫ് 18 എംഎം എഫ് 1.4 ആര്‍ എല്‍എം ഡബ്ല്യുആര്‍ പ്രൈം ലെന്‍സ് പ്രഖ്യാപിച്ചു

0
118

ഫ്യൂജിഫിലിം എക്‌സ്എഫ് 18 എംഎം എഫ് 1.4 ആര്‍ എല്‍എം ഡബ്ല്യുആര്‍ വൈഡ് ആംഗിള്‍ പ്രൈം ലെന്‍സ് അവതരിപ്പിച്ചു. ഇത് എക്‌സ്മൗണ്ട് ബോഡിയില്‍ മൗണ്ട് ചെയ്യുമ്പോള്‍ 27 എംഎമ്മിനു തുല്യമാണ്. 370 ഗ്രാം ഭാരം വരുന്ന ഈ കോംപാക്റ്റ് ലെന്‍സിന്റെ അതിവേഗതയാണ് ശ്രദ്ധേയം. പരമാവധി അപ്പര്‍ച്ചര്‍ നല്‍കിയാല്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാനാകുമെന്നു ഫ്യുജി പറയുന്നു.

ലെന്‍സിന് മൊത്തം 15 ഘടകങ്ങളുണ്ട് (9 ഗ്രൂപ്പുകളിലായി), അതില്‍ ആസ്‌ഫെറിക്കല്‍, എക്‌സ്ട്രാലോ ഡിസ്‌പ്രെഷന്‍ ഗ്ലാസ് എന്നിവ ഉള്‍പ്പെടുന്നു. ആറ് ഘടകങ്ങളുള്ള ഫോക്കസ് ഗ്രൂപ്പിനെ നയിക്കുന്നത് സൈലന്റ് ലീനിയര്‍ മോട്ടോര്‍ ആണ്. 18 എംഎം എഫ് 1.4 ന്റെ ഏറ്റവും കുറഞ്ഞ ഫോക്കസ് ദൂരം 11 സെമീ (4.3 ‘) ആണ്, പരമാവധി മാഗ്‌നിഫിക്കേഷന്‍ 0.15 എക്‌സും. ലെന്‍സിന്റെ പേരിലുള്ള ‘ഡബ്ല്യുആര്‍’ കാലാവസ്ഥാ സീലിംഗിനെ സൂചിപ്പിക്കുന്നു, അത് എട്ട് സ്ഥലങ്ങളിലാണെന്ന് ഫ്യൂജിഫിലിം പറയുന്നു. താഴ്ന്ന താപനിലയില്‍ വരെ ലെന്‍സ് പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു. 18 എംഎം എഫ് 1.4 ല്‍ ഒരു അപ്പേര്‍ച്ചര്‍ റിംഗ് ഉണ്ട്, ഒരു ഓട്ടോ പൊസിഷന്‍ ഉപയോഗിച്ച് റിംഗ് ലോക്ക് ചെയ്യാം. ഫ്യൂജിഫിലിം എക്‌സ്എഫ് 18 എംഎം എഫ് 1.4 ആര്‍ എല്‍എം ഡബ്ല്യുആര്‍ ലെന്‍സ് മെയ് അവസാനത്തോടെ 999 ഡോളറിന് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here