Home News Motorola Moto G60: മികച്ച ക്യാമറകളും സവിശേഷതകളുമായി Moto G60 ഇന്ത്യയില്‍ വില്പന ആരംഭിച്ചു

Motorola Moto G60: മികച്ച ക്യാമറകളും സവിശേഷതകളുമായി Moto G60 ഇന്ത്യയില്‍ വില്പന ആരംഭിച്ചു

402
0
Google search engine

മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണുകളായ Moto G60 യും Moto G40 ഫ്യൂഷനും ഇന്ത്യയില്‍ വില്പന ആരംഭിച്ചു. ഫ്ലിപ്ക്കാര്‍ട്ടില്‍ ആണ് ഫോണുകള്‍ വില്പനയ്ക്കായി എത്തിയിരിക്കുന്നത് അമേരിക്കന്‍ കമ്ബനിയായ മോട്ടോയുടെ ജി സീരിസില്‍ ഉള്‍പ്പെട്ട ഫോണുകളാണ് Moto G60 യും Moto G40 ഫ്യൂഷനും. 108 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും 120 Hz ഡിസ്‌പ്ലേയും ആണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 108 മെഗാപിക്സല്‍ പ്രധാന ക്യാമറകള്‍ നല്‍കുന്ന റെഡ്മി നോട്ട് 10, റിയല്‍ മി 8 സീരീസുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഫോണുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Moto G60 ആകെ ഒരു വേരിയന്റ് ആയി ആണ് എത്തുന്നത്. ഫോണിന്റെ വില 17,999 രൂപയാണ് ഇപ്പോള്‍ ഫോണ്‍ ഐസിഐസിഐ ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ 16,499 രൂപയ്ക്ക് ലഭ്യമാണ് . Moto G40 ഫ്യൂഷന് ആകെ 2 വാരിയന്റുകളാണ് ഉള്ളത്. അതില്‍ 4 ജിബി റാം 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 13,999 രൂപയാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ 15,999 രൂപയാണ്. Moto G40 ഫ്യൂഷന്‍ മെയ് 1ന് മാത്രമേ ഇന്ത്യയില്‍ വില്പന ആരംഭിക്കുള്ളൂ.

ഫോണ്‍ ആകെ 2 നിറങ്ങളിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഡൈനാമിക് ഗ്രേ, ഫ്രോസ്റ്റഡ് ഷാംപെയ്ന്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫ്ലിപ്‌കാര്‍ട്ടില്‍ (Flipkart) മാത്രമാണ് ഫോണ്‍ വില്പനയ്ക്ക് എത്തിയിട്ടുള്ളത്. ലെനോവൊയൊപ്പം ചേര്‍ന്നാണ് മോട്ടറോള പുതിയ ഫോണുകള്‍ പുറത്തിറക്കുന്നത്.
Moto G60 യ്ക്ക് 6.8 ഇഞ്ച് ടോള്‍ ഡിസ്‌പ്ലേയും 120 Hz റിഫ്രഷ് റേറ്റുമാണുള്ളത്. ഇത് കൂടാതെ 108 മെഗാപിക്സല്‍ റിയര്‍ കാമറ ഫോണിന് ഉണ്ടാകും.മാത്രമല്ല ഫോണിന് 32 മെഗാപിക്സല്‍ പഞ്ച് ഹോള്‍ ഫ്രന്റ് ക്യാമറയും ഫോണിനുണ്ട്. ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 732 ജി പ്രൊസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പില്‍ 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ കൂടാതെ 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് സെന്‍സറും 8 മെഗാപിക്സല്‍ മാക്രോ സെന്‍സറും ഉണ്ട്.
Moto G40യും Moto G60യ്ക്ക് സമാനമായ ഫോണ്‍ തന്നെയാണ്. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകള്‍ തന്നെയാണ്. മോട്ടോ ജി60 യുടെ പ്രധാന സെന്‍സര്‍ 108 മെഗാപിക്സല്‍ ആയിരിക്കുമ്ബോള്‍ മോട്ടോ ജി40 യുടെ പ്രധാന സെന്‍സര്‍ 64 മെഗാപിക്സലാണ്. രണ്ട് ഫോണുകളിലും 6000 mAh ബാറ്ററി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് ഫോണിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്‌ഡ്‌ 11 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here