Home News അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 2021 വേര്‍ഷന്‍ ഇന്ത്യയില്‍

അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 2021 വേര്‍ഷന്‍ ഇന്ത്യയില്‍

368
0
Google search engine

2021 വേര്‍ഷന്‍ അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ 1,15,498 രൂപ മുതലാണ് വില. വരും ദിവസങ്ങളില്‍ ഇത് അസൂസ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകളിലും പ്രമുഖ പിസി സ്റ്റോറുകളിലും ലഭിക്കും. പുതിയ നോട്ട്ബുക്ക് ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ്രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2021 അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 ഈ വര്‍ഷം ജനുവരിയില്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയിലാണ് അനാവരണം ചെയ്തത്.

കനം കുറഞ്ഞ ബില്‍ഡ് സവിശേഷതയാണ്. 14.9 മില്ലിമീറ്ററാണ് വണ്ണം. 1.005 കിലോഗ്രാമാണ് ഭാരം. ‘810എച്ച്‌’ യുഎസ് സൈനിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന വസ്തു ഉപയോഗിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2021 അസൂസ് എക്‌സ്പര്‍ട്ട്ബുക്ക് ബി9 വിവിധ വേരിയന്റുകള്‍ അനുസരിച്ച്‌ വിന്‍ഡോസ് 10 പ്രോ, വിന്‍ഡോസ് 10 ഹോം എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 16:9 കാഴ്ച്ചാ അനുപാതം, 400 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 14 ഇഞ്ച് ഫുള്‍ എച്ച്‌ഡി (1920, 1080 പിക്‌സല്‍) എല്‍ഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേ ലഭിക്കുന്നു.

8 ജിബി, 16 ജിബി എന്നിവയാണ് ലാപ്‌ടോപ്പിന്റെ റാം ഓപ്ഷനുകള്‍. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ5 1135ജി7 അല്ലെങ്കില്‍ ഇന്റല്‍ കോര്‍ ഐ7 1165ജി7 എന്നീ പ്രൊസസറുകളിലൊന്ന് തെരഞ്ഞെടുക്കാം. ഇന്റല്‍ എക്‌സ്‌ഇ ഗ്രാഫിക്‌സ് കൂടി നല്‍കി. സ്റ്റോറേജിന്റെ കാര്യത്തില്‍, രണ്ട് ടിബി വരെ ശേഷിയുള്ള ഡുവല്‍ എം.2 എന്‍വിഎംഇ പിസിഐ 3.0 ലഭിച്ചു. നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതികവിദ്യ ലഭിക്കുന്നു. അസൂസ് നമ്ബര്‍പാഡ് 2.0 സഹിതം എല്‍ഇഡി ബാക്ക്‌ലിറ്റ് കീബോര്‍ഡ് ലഭിച്ചതാണ് ലാപ്‌ടോപ്പ്. രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, യുഎസ്ബി 3.2 ജെന്‍ 2 ടൈപ്പ് എ, എച്ച്‌ഡിഎംഐ പോര്‍ട്ട്, ഓഡിയോ കോംബോ ജാക്ക് എന്നിവ ഉള്‍പ്പെടെ നിരവധി ഇന്‍പുട്ട്, ഔട്ട്പുട്ട് ഓപ്ഷനുകള്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here