Home News അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുമായി ഷവോമി

അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയുമായി ഷവോമി

330
0
Google search engine

എംഐ 11 അള്‍ട്രാ, എംഐ മിക്‌സ് ഫോള്‍ഡ് എന്നിവ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളായി ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചിരുന്നു. യുഡബ്ല്യുബി (അള്‍ട്രാവൈഡ് ബാന്‍ഡ്) ട്രാക്കിംഗ് സാങ്കേതികവിദ്യയും അണ്ടര്‍ സെല്‍ഫി ക്യാമറയുമാണ് ഇതിന്റെ സവിശേഷതകള്‍. എംഐ 11 അള്‍ട്രയേക്കാള്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ കഴിയുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണില്‍ ഷവോമി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലീക്കര്‍ ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷന്‍ പറയുന്നു.
എന്തായാലും, ഏപ്രില്‍ 11 നാണ് എംഐ 11 അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചതെങ്കിലും അത് വില്‍പ്പനയ്‌ക്കെത്തിയിട്ടില്ല. അനിശ്ചിതകാലത്തേക്ക് ഇതിന്റെ വില്‍പ്പന മാറ്റിവച്ചു. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഏറ്റവും പുതിയ മുന്‍നിര ഉപകരണങ്ങളില്‍ യുഡബ്ല്യുബി ഇതിനകം തന്നെ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. സാംസങ് ഗ്യാലക്‌സി എസ് 21, ആപ്പിള്‍ ഐഫോണ്‍ 12 എന്നിവ ട്രാക്കുചെയ്യുന്നതിന് സാംസങ് സ്മാര്‍ട്ട്ടാഗും ആപ്പിള്‍ എയര്‍ടാഗും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

ഷവോമി അതിന്റെ സ്മാര്‍ട്ട്‌ഫോണുകളില്‍ യുഡബ്ല്യുബി സാങ്കേതികവിദ്യ ചേര്‍ക്കുന്നുവെങ്കില്‍, അതിന് അനുയോജ്യമായ ആക്‌സസറികളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറയുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന നവീകരണം. ധാരാളം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വാണിജ്യ ഉപകരണങ്ങളില്‍ ഇത് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു പാനലിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ള പ്രകാശത്തിന്റെ പരിമിതി കാരണമാണിത്. വരാനിരിക്കുന്ന എംഐ 11 അള്‍ട്രയില്‍ ഈ ക്യാമറ സജ്ജീകരണം ശ്രദ്ധേയമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനു വേണ്ടി വലിയൊരു സെന്‍സര്‍ ഉപയോഗിച്ചേക്കാം. 70 വാട്‌സ് ഫാസ്റ്റ്‌വയര്‍ലെസ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ കമ്പനിയുടെ 120 വാട്‌സ് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗും പുതിയ ഫോണില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here