Home News ഫോട്ടോവൈഡ് ക്യാമറ ക്ലബ് അംഗങ്ങൾക്ക് ധനസഹായം

ഫോട്ടോവൈഡ് ക്യാമറ ക്ലബ് അംഗങ്ങൾക്ക് ധനസഹായം

346
0
Google search engine

ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബ് അംഗങ്ങളിൽ
കോവിഡ് മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഫോട്ടോഗ്രാഫർമാർക്കുള്ള ധനസഹായം മണിയോഡർ ആയി അയക്കുന്നതിൻ്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബിൻ്റെ നിബന്ധനകൾക്ക് വിധേയരായ മെമ്പർമാർക്കാണ് 1500 രൂപ വീതം ധനസഹായം നലകുന്നത്. ആ തുക മണിയോർഡറായിട്ടാണ് അർഹരായ ഫോട്ടോഗ്രാഫർമാർക്ക് കൊടുക്കുന്നത്. മണിയോർഡറായി നൽകുന്നത് ബാങ്ക് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പല ഫോട്ടോഗ്രാഫർമാർക്കും ലഭിക്കുന്ന തുക നഷ്ടപ്പെടാതിരിക്കാനാണ്. ഇത് അയക്കുന്നതിന് 75 രൂപയോളം കുടുതൽ ക്ലബ്ബിന് ചിലവാകുന്നുണ്ട്.വി.ജയകുമാർ,
കോ ഓർഡിനേറ്റർ അനിൽ കണിയാമല, ട്രഷറർ ദിലീപ് നാഗമ്പടം കോട്ടയം ജില്ലാ പ്രസിഡൻ്റ് ജോർജ്ജ് മേലുകാവ്, ജില്ലാ സെക്രട്ടറി ബിനീഷ് മാന്നാനം, ജില്ലാ ജോയിന്റ് സെക്രട്ടറി വേണു പി നായർ എക്സിക്യൂട്ടീവ് അംഗങ്ങളായ തങ്കച്ചൻ അന്നാ സ്റ്റുഡിയോ, കോരസൺ സക്കറിയ, ഷൈൻ ജോസഫ്, ബെന്നറ്റ് മുണ്ടക്കയം, ശ്രീകുമാർ ആലപ്ര തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here