Home News നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പില്‍ മെസേജ് അയയ്‌ക്കേണ്ടത് ഇങ്ങനെ

നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സ്ആപ്പില്‍ മെസേജ് അയയ്‌ക്കേണ്ടത് ഇങ്ങനെ

1162
0
Google search engine

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അടക്കം പലരുടെയു പ്രശ്‌നമാണ്, നമ്പര്‍ സേവ് ചെയ്യാതെ വാട്ട്‌സാപ്പിലേക്ക് മെസേജുകള്‍ അയയ്ക്കുക എന്നത്. ഒരിക്കല്‍ മാത്രം അയയ്‌ക്കേണ്ട മെസേജുകള്‍ക്ക് പോലും ഇങ്ങനെ നമ്പര്‍ സേവ് ചെയ്യേണ്ട ഗതികേടിലായിരുന്നു പലരും. പിന്നീട് നോക്കുമ്പോള്‍ ഇത് ആരാണ്, ഏതാണ് എന്നു പോലും അറിയണമെന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഇതാ പരിഹരിക്കപ്പെട്ടിരിക്കുന്നു. അതിനു മുന്‍പ് ഒരു കാര്യം. വാട്ട്‌സ്ആപ്പില്‍ ഇത്തരത്തില്‍ പല ട്രിക്കുകളും ചെയ്യാന്‍ കഴിയുന്ന നിരവധി തേഡ് പാര്‍ട്ടി ആപ്പുകള്‍ നിലവിലുണ്ട്. ഇവ ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് തന്നെ ഇല്ലാതാക്കി കളയും. അതു കൊണ്ട് വാട്ട്‌സ്ആപ്പിന്റെ എപിഐ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനു മുന്നേ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കണമെന്നതാണ് ഓര്‍ക്കേണ്ട കാര്യം. 

കോണ്‍ടാക്റ്റ് ചേര്‍ക്കാതെ തന്നെ വാട്ട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഇനി ഇക്കാര്യം ചെയ്യാം. നിങ്ങളുടെ ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക. അവിടേക്ക്, http://wa.me/xxxxxxxxxx, എന്നിങ്ങനെ അല്ലെങ്കില്‍ ഈ വിധത്തില്‍ http://api.whatsapp.com/send?phone=xxxxxxxxxx എന്ന് ടൈപ്പ് ചെയ്യുക. അല്ലെങ്കില്‍ ഈ അഡ്രസ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക. ഈ ‘xxxxxxxxxx’, സ്ഥാനത്ത് മെസേജ് അയയ്ക്കുന്നയാളുടെ ഫോണ്‍ നമ്പര്‍ കണ്‍ട്രി കോഡ് ചേര്‍ത്ത് ടൈപ്പ് ചെയ്യുക. അതായത്, ഫോണ്‍ നമ്പര്‍ ഇതാണെങ്കില്‍, +919911111111 ലിങ്ക് ഇങ്ങനെ വരും, http://wa.me/919911111111. ആദ്യത്തെ രണ്ടക്കങ്ങള്‍ എന്നത് (91) ഇന്ത്യയുടെ കോഡാണ്. ഇതു ചേര്‍ത്ത് വേണം സന്ദേശം ലഭിക്കേണ്ടയാളുടെ നമ്പര്‍ ചേര്‍ക്കേണ്ടത്. അപ്പോള്‍ പച്ച കളറിലുള്ള ഒരു സ്‌ക്രീന്‍ വരികയും തുടര്‍ന്ന് അവിടെ സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഫോണില്‍ തുറന്നുവരികയും ചെയ്യും. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലും ലഭ്യമാണ്. ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ ഇങ്ങനെ സന്ദേശങ്ങള്‍ അയയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here