Home News ഫോട്ടോവൈഡ് ഓഗസ്റ്റ് (265) ലക്കം വിപണിയില്‍

ഫോട്ടോവൈഡ് ഓഗസ്റ്റ് (265) ലക്കം വിപണിയില്‍

398
0
Google search engine

ഫോട്ടോവൈഡ് മാഗസിന്റെ ഓഗസ്റ്റ് ലക്കം വിപണിയില്‍. ആര്‍ക്കിടെക്ചര്‍ ഫോട്ടോഗ്രാഫിയാണ് ഇത്തവണത്തെ കവര്‍ സ്റ്റോറി. താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധിഖിയെക്കുറിച്ചുള്ള അനുസ്മരണം ഉള്‍പ്പെടെ കാലികപ്രസക്തമായ ഫോട്ടോഗാഫി വിവരങ്ങളെല്ലാം പുതിയ ലക്കത്തിലുണ്ട്. ഇന്‍ഫ്‌ളൈറ്റ് ക്യാമറയെക്കുറിച്ചുള്ള വിവരങ്ങളാണ് പുതുമയേറി വിഷയം. 

ക്യാനോണ്‍ എം50 മാര്‍ക്ക് 2 ക്യാമറയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഒപ്പം, എപിഎസ്‌സി ക്യാമറകള്‍ക്ക് ഉപയോഗിക്കാനാവുന്ന മാക്രോ ലെന്‍സുകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. വിന്‍ഡോസ് ഇനി ക്ലൗഡ് കമ്പ്യൂട്ടിങ് വഴി ലഭ്യമാക്കുന്ന സംവിധാനത്തെക്കുറിച്ചും ഈ ലക്കം റിപ്പോര്‍ട്ടുണ്ട്. മാധ്യമം ഫോട്ടോഗ്രാഫര്‍ പി. സന്ദീപുമായി ബി. ചന്ദ്രകുമാര്‍ നടത്തുന്ന അഭിമുഖം, മറക്കാനാവാത്ത ചിത്രം, ഗലേറിയ എന്നിവയും ഈ ലക്കത്തിലുണ്ട്.

ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം. https://www.magzter.com/magazines/listAllIssues/8012


LEAVE A REPLY

Please enter your comment!
Please enter your name here