Home News കൊഡാക്കിൻ്റെ കഥ. ജോർജ് ഈസ്റ്റുമാൻ ആന്മഹത്യ ചെയ്തു?

കൊഡാക്കിൻ്റെ കഥ. ജോർജ് ഈസ്റ്റുമാൻ ആന്മഹത്യ ചെയ്തു?

315
0
Google search engine

ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ചിത്രനിർമ്മാണരംഗത്തുള്ള ഒരു കമ്പനിയാണ് ഈസ്റ്റ്മാൻ കൊഡാക് 1889 ലാണ് ജോർജ്ജ് ഈസ്റ്റ്‌ മാൻ കമ്പനി സ്ഥാപിച്ചത്. ഫോട്ടോഗ്രാഫിയെ സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് കൊഡാക്ക് കമ്പനിയുടെ ഉത്പന്നങ്ങളായിരുന്നു. കൊഡാക് കമ്പനിയുടെ ഫിലിം ഉല്പന്നങ്ങൾ ലോകപ്രശസ്തമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫിലിം വ്യവസായത്തിലെ ലോകമാർക്കറ്റിൽ പ്രധാനപങ്ക് കൊഡാക് കമ്പനിക്കായിരുന്നു. 1976ൽ അമേരിക്കയിലെ വിപണിയുടെ 90% പങ്കും കമ്പനി സ്വന്തമാക്കി.

1990ന് ശേഷം ഫിലിം വ്യവസായത്തിന് തകർച്ച നേരിടുകയും, ഡിജിറ്റൽ ഫോട്ടോഗ്രഫി വളർന്ന് വരികയും ചെയ്തതോടെ കൊഡാക് കമ്പനിക്ക് ക്ഷീണം സംഭവിക്കുകയും, 2007നു ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. വിപണിയിൽ പിടിച്ചുനിൽക്കാനായി കൊഡാക് ഡിജിറ്റൽ, ഡിജിറ്റൽ പ്രിന്റിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പേറ്റന്റ് നിയമയുദ്ധങ്ങളില്ലുടെയും വരുമാനം കണ്ടെത്താൻ ശ്രമിച്ചു. 2012 ജനുവരിയിൽ കമ്പനി പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. 2012 ഫെബ്രുവരിയിൽ കാമറകളുടെ ഉത്പാദനം നിർത്തിയതായും, ഡിജിറ്റൽ ഇമേജിങ് രംഗത്ത് ശ്രദ്ധിക്കുമെന്നും പ്രഖ്യാപനമുണ്ടായി.2013 ജനുവരിയിൽ കോടതി സാമ്പത്തികസഹായത്തിന് അനുമതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here