Home News നിക്കോണിന്റെ പുതിയ ബജറ്റ് Z 28-75mm F2.8 ലെന്‍സ് പ്രഖ്യാപിച്ചു

നിക്കോണിന്റെ പുതിയ ബജറ്റ് Z 28-75mm F2.8 ലെന്‍സ് പ്രഖ്യാപിച്ചു

820
0
Google search engine

നിക്കോണ്‍ Z 28-75mm F2.8 ലെന്‍സ് പ്രഖ്യാപിച്ചു. ഫുള്‍ ഫ്രെയിം Z-മൗണ്ട് ക്യാമറകള്‍ക്കായുള്ള പുതിയ സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സാണിത്. ആകര്‍ഷകമായ സൂം വൈദഗ്ധ്യമാണ് ഇതിന്റെ പ്രത്യേകത. മൃദുവായ ബാക്ക്ഗ്രൗണ്ട് ബ്ലറിങ്ങ് ഉപയോഗിച്ച് ആകര്‍ഷകമായ പോര്‍ട്രെയ്റ്റുകള്‍ മുതല്‍ ഗംഭീര ലാന്‍ഡ്സ്‌കേപ്പ് ഫോട്ടോകള്‍ വരെ ഇതില്‍ ചിത്രീകരിക്കാനാകും. കുറഞ്ഞ വെളിച്ചമുള്ള അന്തരീക്ഷത്തില്‍ മികച്ച വീഡിയോ നിര്‍മ്മിക്കാമെന്നതാണ് പ്രത്യേകത.

ഡിസൈന്‍, ഒപ്റ്റിക്കല്‍ മേക്കപ്പ്, മിനിമം ഫോക്കസ് സ്‌പെസിഫിക്കേഷനുകള്‍ എന്നിവ ടാംറോണ്‍ 28-75mm F2.8 Di II RXD-യുടെ ലെന്‍സിനു സമാനമാണ്. ടാംറോണ്‍ മുമ്പ് നിക്കോണിനായി സൂം ചെയ്തിട്ടുണ്ട്. സ്‌പെസിഫിക്കേഷനുകള്‍ ലെന്‍സിന്റെ ഒറിജിനല്‍, സ്റ്റെപ്പര്‍ മോട്ടോര്‍ പതിപ്പുമായി പൊരുത്തപ്പെടുന്നു, കൂടുതല്‍ സങ്കീര്‍ണ്ണമായ ഒപ്റ്റിക്കല്‍ ഡിസൈന്‍ ഉള്ളതും ലീനിയര്‍ ഫോക്കസ് മോട്ടോര്‍ ഉപയോഗിക്കുന്നതുമായ പുതിയ പതിപ്പാണിത്.

Z 24-70mm F2.8 S എന്ന വിലയേറിയ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ സൂം ഗണ്യമായി ഭാരം കുറഞ്ഞതാണ് കൂടാതെ മെലിഞ്ഞതുമാണ്. 82 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ 67 മില്ലീമീറ്ററിന്റെ ഇടുങ്ങിയ ഫില്‍ട്ടര്‍ ത്രെഡാണ് ഇതിനുള്ളത്. നിക്കോണിന്റെ മുന്‍നിര ഒപ്റ്റിക്സിന്റെ ‘എസ്’ പദവി ഇതിന് ഇല്ലെങ്കിലും, 28-75 എംഎം എഫ്2.8 ആകര്‍ഷകമായ ബൊക്കെയും ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും മികച്ച ഓപ്പണ്‍-അപ്പെര്‍ച്ചര്‍ ഷാര്‍പ്നെസും നല്‍കുമെന്ന് നിക്കോണ്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here