Home News നിക്കോൺ നിക്കോർ Z 800 mm f/6.3 VR S പുറത്തിറക്കി.

നിക്കോൺ നിക്കോർ Z 800 mm f/6.3 VR S പുറത്തിറക്കി.

701
0
Google search engine
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഫോക്കൽ ലെങ്ങ്തുള്ള നിക്കോർ Z സൂപ്പർ ടെലിഫോട്ടോ ലെൻസ് ഭാരക്കുറവോടു കൂടി രൂപകല്പന ചെയ്ത് പുറത്തിറക്കിയിരിക്കുന്നു.

നിക്കോണിന്റെ ഈ പുതിയ S സീരീസ് ഫുൾ ഫ്രെയിം ലെൻസ് ഏവിയേഷൻ, സ്പോർട്സ്, ബേർഡ് ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് ഒരു സൂപ്പർ ലെൻസാണ്. ഇത്  800 ഫോക്കൽ ലെങ്തിൽ അതിശക്തമായ വ്യക്തത നൽകുന്നു. ഇതിന്റെ മാക്സിമം അപ്പർച്ചർ f 6.3 യും മിനിമം അപ്പർച്ചർ f 32 ഉം ആണ്. ഇതിൽ ഓട്ടോ ഫോക്കസ് സിസ്റ്റം ഉണ്ട്. 2385 ഗ്രാം ആണ് ഇതിന്റെ ഭാരം. ഡയമീറ്റർ 140 mm ഉം  ലെങ്ത് 385 mm ഉം ആണ്. മഗ്നീഷ്യം അലോയിയിൽ നിർമ്മിച്ച ഇതിന്റെ നിറം കറുപ്പാണ്. ദൂരെയുള്ള ചെറിയ പക്ഷികളുടെ തൂവലുകൾ പോലും വ്യക്തതയോടു കൂടി ഒപ്പിയെടുക്കുവാൻ ഈ ലെൻസുകൾക്ക് കഴിയും. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here